അ​ഞ്ചാം​പ​നി​ക്കെ​തി​രെ ‘വാ​ക്സി​ൻ ബൂ​സ്റ്റ​ർ ഡോ​സ്​’

കു​ട്ടി​ക​ളി​ൽ പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ ബൂ​സ്റ്റ​ർ ഡോ​സ്​ ന​ൽ​കു​ന്ന​ത്

അ​ഞ്ചാം​പ​നി​ക്കെ​തി​രെ ‘വാ​ക്സി​ൻ ബൂ​സ്റ്റ​ർ ഡോ​സ്​’
അ​ഞ്ചാം​പ​നി​ക്കെ​തി​രെ ‘വാ​ക്സി​ൻ ബൂ​സ്റ്റ​ർ ഡോ​സ്​’

ദു​ബൈ: കു​ട്ടി​ക​ളി​ൽ അ​ഞ്ചാം​പ​നി പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി യു.​എ.​ഇ ആ​രോ​ഗ്യ -പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ദേ​ശീ​യ​ത​ല വാ​ക്സി​ൻ ബൂ​സ്റ്റ​ർ ഡോ​സ്​ കാ​മ്പ​യി​ൻ പ്ര​ഖ്യാ​പി​ച്ചു. ആ​ഗോ​ള​ത​ല​ത്തി​ൽ അ​ഞ്ചാം​പ​നി തിരിച്ചുവന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഏ​ഴു വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച്​ വാ​ക്സി​ൻ ബൂ​സ്റ്റ​ർ ഡോ​സ്​ കാ​മ്പ​യി​ൻ സംഘടിപ്പിക്കുന്നത്.

ദേ​ശീ​യ വാ​ക്സി​നേ​ഷ​ൻ പ്രോ​ഗ്രാ​മി​ൽ നി​ല​വി​ൽ ര​ണ്ട്​ ഡോ​സ്​ വാ​ക്സി​നാ​ണ്​ ഉ​ൾ​പ്പെ​ടു​ന്ന​ത്. ആ​ദ്യ ഡോ​സ്​ 12ാം മാ​സ​ത്തി​ലും ര​ണ്ടാ​മ​ത്തേ​ത്​ 18ാം മാ​സ​ത്തി​ലു​മാ​ണ്​ ന​ൽ​കേ​ണ്ട​ത്. കു​ട്ടി​ക​ളി​ൽ പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ ബൂ​സ്റ്റ​ർ ഡോ​സ്​ ന​ൽ​കു​ന്ന​ത്.

Also Read: പ​ക്ഷി​ക​ളെ വേ​ട്ട​യാ​ടാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന കെ​ണി​ക​ൾ പി​ടി​കൂ​ടി

എ​മി​റേ​റ്റ്​​സ്​ ഹെ​ൽ​ത്ത്​ സ​ർ​വി​സ​സ്, അ​ബൂ​ദ​ബി പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, ദു​ബൈ ഹെ​ൽ​ത്ത്​ അ​തോ​റി​റ്റി എ​ന്നി​വ​യു​ടെ പ​ങ്കാ​ളി​​ത്ത​ത്തോ​ടെ ‘സ്വ​യം ര​ക്ഷ, സ​മൂ​ഹ​ത്തി​ന്‍റെ ര​ക്ഷ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ത്തു​ന്ന കാ​മ്പ​യി​നി​ൽ എ​ല്ലാ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും സ്കൂ​ൾ ക്ലി​നി​ക്കു​ക​ളി​ലും വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Top