CMDRF

പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി അറിയാം; യുഎഇയുടെ ആദ്യ ലോ ഓർബിറ്റ് ഉപഗ്രഹം ഭ്രമണപഥത്തിലെത്തി

പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി അറിയാം; യുഎഇയുടെ ആദ്യ ലോ ഓർബിറ്റ് ഉപഗ്രഹം ഭ്രമണപഥത്തിലെത്തി
പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി അറിയാം; യുഎഇയുടെ ആദ്യ ലോ ഓർബിറ്റ് ഉപഗ്രഹം ഭ്രമണപഥത്തിലെത്തി

ദുബായ്: യുഎഇയുടെ ആദ്യ ലോ എർത്ത് ഓർബിറ്റ് സിന്തറ്റിക് ആപച്ചർ റഡാർ (എസ്എആർ) ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. പ്രകൃതി ദുരന്തം മുൻകൂട്ടി അറിയുന്നതിനും ഭൂമിയെ ഉയരത്തിൽനിന്ന് നിരീക്ഷിക്കുന്നതിനും ഉപഗ്രഹം സഹായകമാകും. കലിഫോർണിയയിൽ നിന്ന് വിക്ഷേപിച്ച ഉപഗ്രഹം സ്പേയ്സ് എക്സിന്റെ ട്രാൻസ്പോർട്ടർ 11ൽ ആണ് ഭ്രമണപഥത്തിലെത്തിച്ചത്. ഭൂമിയിലെ കൺട്രോൾ സ്റ്റേഷനുമായി ഉപഗ്രഹം ബന്ധം സ്ഥാപിച്ചു.

നിലവിലുള്ള ഒപ്റ്റിക്കൽ ഇമേജിങ് ഉപഗ്രഹങ്ങൾ ഉപയോഗിച്ച് എടുക്കുന്നതിനേക്കാൾ ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ പകർത്താൻ എസ്എആർ ഉപഗ്രഹത്തിന് കഴിയും. പകലും രാത്രിയിലും ഒരുപോലെ ചിത്രങ്ങൾ പകർത്താൻ കഴിയുന്ന ക്യാമറകൾക്ക് കാലാവസ്ഥാ വ്യതിയാനമോ സൂര്യപ്രകാശമോ തടസ്സമാകില്ല. ഉപഗ്രഹത്തിലെ റഡാർ ആന്റിന വലിയ ഭൂപ്രദേശങ്ങളുടെ ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ളതാണ്, ചെറിയ പ്രദേശത്തിന്റെ ഹൈ റെസലൂഷൻ ചിത്രങ്ങൾ പകർത്താനും കഴിയും.

ഭൗമ വിവരശേഖരണത്തിലും വിശകലനത്തിലും സ്വയംപര്യാപ്തത നേടാൻ ഉപഗ്രഹത്തിലൂടെ സാധിക്കും. യുഎഇയുടെയും മധ്യപൂർവ മേഖലയുടെ ചിത്രങ്ങൾ പകർത്തലും, അന്തരീക്ഷ വിശകലനങ്ങളും, കാലാവസ്ഥ മുന്നൊരുക്കങ്ങളുമാകും ഉപഗ്രഹം പ്രധാനമായും ചെയ്യുക. പ്രകൃതി ദുരന്തങ്ങളെ കൃത്യമായി കൈകാര്യം ചെയ്യാനും കടലിൽ യാനങ്ങളെ നിരീക്ഷിക്കാനും റോഡ് ഗതാഗതം കൂടുതൽ സ്മാർട്ട് ആക്കാനും ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങൾ സഹായിക്കും.

Top