ഇന്ത്യയും യു.എ.ഇ.യും തമ്മിൽ വിനോദസഞ്ചാര മേഖലയിലെ സഹകരണം കൂടുതൽ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യവും യു.എ.ഇ.സാമ്പത്തിക മന്ത്രിയും എമിറേറ്റ്‌സ് ടൂറിസം കൗൺസിൽ ചെയർമാനുമായ അബ്ദുല്ല ബിൻ തൂഖ് അൽ മർറി എടുത്തു പറഞ്ഞു. ഇക്കാര്യം ഇന്ത്യൻ ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തുമായി അദ്ദേഹം ചർച്ച ചെയ്യുകയും ചെയ്തു. നിലവിലെ സാമ്പത്തിക പങ്കാളിത്ത പരിധിയിൽ നിന്നുകൊണ്ടാണ് ടൂറിസം മേഖലയും ശക്തിപ്പെടുത്താൻ ഉദ്ദേശിക്കുന്നത്.
ALSO READ : ഷാര്‍ജയില്‍ ഇ.വി ചാര്‍ജിങ് സ്‌റ്റേഷനുകള്‍ വ്യാപിപ്പിക്കും
ഇതിന്റെ സാധ്യതകളെ കുറിച്ചും ചർച്ചകൾ നടത്തി. ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന വിമാനങ്ങളുടെ എണ്ണത്തിലെ വളർച്ചയും ചർച്ച വിഷയമായി. ഇതിനായുള്ള സഹകരണത്തിന് പുതിയവഴികളും തേടിയിട്ടുണ്ട്. ടൂറിസം മേഖലയിൽ പരസ്പരം ഒപ്പുവെച്ചിരുന്ന ധാരണാപത്രം നടപ്പാക്കുന്നതിൽ കൈവരിച്ച പുരോഗതിയും രണ്ട് മന്ത്രിമാരും അവലോകനം ചെയ്യുകയും ചെയ്തു.