അറബ് പാർലമെൻ്റിൻ്റെ പ്രസിഡൻ്റ് സ്ഥാനം ഉറപ്പിച്ച് യുഎഇ

2020ല്‍ ​ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ന്‍റ്​ സ്ഥാ​ന​വും യു.​എ.​ഇ വ​ഹി​ക്കു​ക​യു​ണ്ടാ​യി

അറബ് പാർലമെൻ്റിൻ്റെ പ്രസിഡൻ്റ് സ്ഥാനം ഉറപ്പിച്ച് യുഎഇ
അറബ് പാർലമെൻ്റിൻ്റെ പ്രസിഡൻ്റ് സ്ഥാനം ഉറപ്പിച്ച് യുഎഇ

അബുദാബി: അ​റ​ബ് ലീ​ഗി​ന്‍റെ ന​യ​നി​ര്‍മാ​ണ സ​മി​തി​യാ​യ അ​റ​ബ് പാ​ര്‍ല​മെ​ന്‍റി​ന്‍റെ അ​ധ്യ​ക്ഷ സ്ഥാ​നം യു.​എ.​ഇ​ക്ക്. ഈജി​പ്തി​ലെ കെ​യ്റോ​യി​ല്‍ അ​റ​ബ് ലീ​ഗ് ആ​സ്ഥാ​ന​ത്ത് ചേ​ര്‍ന്ന നാ​ലാ​മ​ത് ല​ജി​സ്ലേ​റ്റി​വ് യോ​ഗ​ത്തി​ല്‍ യു.​എ.​ഇ ഫെ​ഡ​റ​ല്‍ നാ​ഷ​ന​ല്‍ കൗ​ണ്‍സി​ല്‍ അം​ഗ​മാ​യ മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് അ​ല്‍ യ​മാ​ഹി​യെ അ​റ​ബ് പാ​ര്‍ല​മെ​ന്‍റ്​ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ടു​വ​ര്‍ഷ​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്റെ കാ​ലാ​വ​ധി. 88 അം​ഗ​ങ്ങ​ളാ​ണ് അ​റ​ബ് പാ​ര്‍ല​മെ​ന്‍റി​ലു​ള്ള​ത്. ഇ​തി​ല്‍ 63 പേ​രാ​ണ് പ്ര​സി​ഡ​ന്‍റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് ചെ​യ്ത​ത്. മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് അ​ല്‍ യ​മാ​ഹി​ക്ക് 53 വോ​ട്ടു​ക​ള്‍ ല​ഭി​ച്ച​പ്പോ​ള്‍ എ​തി​രാ​ളി​യാ​യ ലി​ബി​യ​യു​ടെ അ​ബ്ദു​ല്‍ സ​ലാം ന​സി​യ​ക്ക് എ​ട്ടു​വോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ഇ​തി​നു​മു​മ്പ് 2012ലും 2016 ​ലു​മാ​യി​രു​ന്നു അ​റ​ബ് പാ​ര്‍ല​മെ​ന്‍റ്​ പ്ര​സി​ഡ​ന്‍റ്​ സ്ഥാ​നം യു.​എ.​ഇ പ്ര​തി​നി​ധി വ​ഹി​ച്ച​ത്.

Also Read: ഇ​റാ​നെ​തി​രെയുള്ള ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം; അ​പ​ല​പി​ച്ച്​ യു.​എ.​ഇ

2020ല്‍ ​ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ന്‍റ്​ സ്ഥാ​ന​വും യു.​എ.​ഇ വ​ഹി​ക്കു​ക​യു​ണ്ടാ​യി. അ​റ​ബ് പാ​ര്‍ല​മെ​ന്‍റി​ന്‍റെ സ്ഥാ​പ​നം മു​ത​ല്‍ അ​തി​ന്‍റെ മു​ന്നോ​ട്ടു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് യു.​എ.​ഇ ന​ല്‍കു​ന്ന മി​ക​ച്ച പി​ന്തു​ണ​ക്കു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​യി​രു​ന്നു ഈ ​പ​ദ​വി. അ​റ​ബ് മേ​ഖ​ല​യി​ലും അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​ക​ളി​ലും പ്ര​മു​ഖ സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ക്കാ​ന്‍ ക​രു​ത്തു​പ​ക​രു​ന്ന

യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്​​യാ​നും, വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ശി​ദ് ആ​ല്‍ മ​ക്​​തൂ​മും, വൈ​സ് പ്ര​സി​ഡ​ന്‍റും ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ന്‍ഷ്യ​ല്‍ കോ​ട​തി ചെ​യ​ര്‍മാ​നു​മാ​യ ശൈ​ഖ് മ​ന്‍സൂ​ര്‍ ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്​​യാ​നും ന​ല്‍കു​ന്ന പി​ന്തു​ണ​ക്ക് മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് അ​ല്‍ യ​മാ​ഹി പ്ര​സ്താ​വ​ന​യി​ലൂ​ടെ ന​ന്ദി അ​റി​യി​ച്ചു. യു.​എ.​ഇ നേ​തൃ​ത്വ​ത്തി​ന്‍റെ മാ​ര്‍ഗ​നി​ര്‍ദേ​ശ​ത്തി​നു കീ​ഴി​ല്‍ രാ​ജ്യം കൈ​വ​രി​ക്കു​ന്ന മി​ക​ച്ച പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലേ​ക്കു​ള്ള കൂ​ട്ടി​ച്ചേ​ര്‍ക്ക​ലാ​ണ് ഈ ​നേ​ട്ട​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Top