CMDRF

നായ്ക്കളില്‍ ഹൃദയ ശസ്ത്രക്രിയ വിജയിപ്പിച്ച് യു.എ.ഇ സര്‍ജന്‍മാര്‍

നായ്ക്കളില്‍ ഹൃദയ ശസ്ത്രക്രിയ വിജയിപ്പിച്ച് യു.എ.ഇ സര്‍ജന്‍മാര്‍
നായ്ക്കളില്‍ ഹൃദയ ശസ്ത്രക്രിയ വിജയിപ്പിച്ച് യു.എ.ഇ സര്‍ജന്‍മാര്‍

ദുബൈ: മൂന്ന് നായ്ക്കളില്‍ വിജയകരമായി ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി യു.എ.ഇയിലെ വെറ്ററിനറി സര്‍ജന്‍മാര്‍. ഹൃദയ വാല്‍വ് മാറ്റിവെക്കുന്ന ശസ്ത്രക്രിയയാണ് പൂര്‍ത്തിയാക്കിയത്. മിഡിലീസ്റ്റില്‍ ആദ്യമായാണ് ഇത്തരമൊരു നേട്ടം. അബുദബി ബ്രിട്ടീഷ് വെറ്ററിനറി സെന്ററിലാണ് മൂന്ന് നായ്ക്കളുടെ ഹൃദയ വാല്‍വ് മാറ്റിവെക്കുന്ന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഫോറിഡ യൂണിവേഴ്‌സിറ്റിയിലെ ക്ലിനിക്കല്‍ പ്രഫസര്‍ കറ്റ്‌സൂരിയോ മറ്റ്‌സൂറ അബുദബി ബ്രിട്ടീഷ് വെറ്ററിനറി ക്ലിനിക്കി ലെ സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ജോസ് ബോട്ട് എന്നിവരുടെ നേത്യത്വത്തില്‍ ഏഴ് വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.

മിഡിലീസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആദ്യമാണ് നായ്ക്കളില്‍ ഇത്തരമൊരു ഹൃദയ ശസ്ത്രക്രിയ വിജയിപ്പിക്കുന്നത്. നേരത്തെ തന്നെ ജപ്പാന്‍, യു.കെ, ഫ്രാന്‍സ്, യു.എസ് എന്നിവിടങ്ങളില്‍ നായ്ക്കളില്‍ ഹൃദയശസ്ത്ര ക്രിയ വിജയിച്ചിട്ടുണ്ട്. ഹൃദയ വാല്‍വ് തകരാറിലാകുന്ന അസുഖം നായ്ക്കളില്‍ സാധാരണയാണെങ്കിലും പത്ത് ശതമാനം നായ്ക്കളെ മാത്രമേ ഉടമകള്‍ ചികിത്സക്കായി ഡോക്ടര്‍മാര്‍ക്കിടയില്‍ എത്തിക്കാറുള്ളൂ.

Top