CMDRF

റിയൽ എസ്റ്റേറ്റ് സംരംഭകൻ ഡാനിലോ കൊപ്പോളയെ ഇറ്റലിക്ക് കൈമാറാൻ യുഎഇ

റിയൽ എസ്റ്റേറ്റ് സംരംഭകൻ ഡാനിലോ കൊപ്പോളയെ ഇറ്റലിക്ക് കൈമാറാൻ യുഎഇ
റിയൽ എസ്റ്റേറ്റ് സംരംഭകൻ ഡാനിലോ കൊപ്പോളയെ ഇറ്റലിക്ക് കൈമാറാൻ യുഎഇ

അബുദാബി: സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട ഇറ്റാലിയൻ പൗരനായ റിയൽ എസ്റ്റേറ്റ് സംരംഭകൻ ഡാനിലോ കൊപ്പോളയെ ഔദ്യോഗിക അഭ്യർഥനയെ തുടർന്ന് ഇറ്റലിക്ക് കൈമാറാൻ യുഎഇ. യുഎഇയും ഇറ്റലിയും തമ്മിലുള്ള ഉഭയകക്ഷി കൈമാറൽ ഉടമ്പടി പ്രകാരമാണ് തീരുമാനമെന്ന് നീതിന്യായ മന്ത്രി അബ്ദുല്ല ബിൻ സുൽത്താൻ അൽ നുഐമിയും ഇറ്റാലിയൻ നീതിന്യായ മന്ത്രി കാർലോ നോർഡിയോയും പറഞ്ഞു.

ഡാനിലോ കൊപ്പോളയുടെ കൈമാറ്റം നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നതിലും രാജ്യാന്തര സഹകരണം വളർത്തുന്നതിലും കേന്ദ്ര അധികാരികളുടെ തുടർച്ചയായതും അചഞ്ചലവുമായ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതായി മന്ത്രിമാർ വ്യക്തമാക്കി. ഈ തീരുമാനം യുഎഇയും ഇറ്റലിയും തമ്മിലുള്ള ദൃഢമായ ബന്ധത്തിന്‍റെ പ്രതിഫലനമാണ്. കൂടാതെ നീതി ഉറപ്പാക്കുന്നതിനുള്ള ദൃഢനിശ്ചയവും പ്രകടമാക്കുന്നു.

ഗുരുതരവും സംഘടിതവുമായ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് രാജ്യാന്തര സമ്പ്രദായങ്ങൾക്കനുസൃതമായി നിയമപരവും നീതിന്യായപരവുമായ കാര്യങ്ങളിൽ സഹകരണം വർധിപ്പിക്കാനുള്ള ഞങ്ങളുടെ തീവ്രമായ ശ്രമമാണ് ഈ കരാറുകൾ വ്യക്തമാക്കുന്നത്.

ജുഡീഷ്യൽ സഹകരണത്തിലെ ഈ സംഭവവികാസം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കും വിദേശത്ത് അഭയം തേടി നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവർക്കും ശിക്ഷാവിധി നേരിടേണ്ടി വരുമെന്ന് ഉറപ്പാക്കാനുള്ള കൂട്ടായ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നുവെന്നും മന്ത്രിമാർ കൂട്ടിച്ചേർത്തു.

Top