CMDRF

യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ ദേശീയ അധ്യക്ഷനായി ഉദയ്ഭാനു ചിബ്

ബി.വി.ശ്രീനിവാസിന്റെ പിന്‍ഗാമിയായിട്ടാണ് ഉദയ്ഭാനു രംഗത്തെത്തുന്നത്

യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ ദേശീയ അധ്യക്ഷനായി ഉദയ്ഭാനു ചിബ്
യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ ദേശീയ അധ്യക്ഷനായി ഉദയ്ഭാനു ചിബ്

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ ദേശീയ അധ്യക്ഷനായി ഉദയ്ഭാനു ചിബിനെ നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് നിയമനം നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു ഇദ്ദേഹം.

ALSO READ: സജീവമാകാന്‍ അരവിന്ദ് കെജ്‌രിവാള്‍; ജനകീയ കോടതിയെന്ന പേരില്‍ പ്രചാരണ പരിപാടി സംഘടിപ്പിക്കും

ജമ്മു കശ്മീര്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായിരുന്നു ഉദയ്ഭാനു ചിബ്. നിലവിലുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി.വി.ശ്രീനിവാസിന്റെ പിന്‍ഗാമിയായിട്ടാണ് ഉദയ്ഭാനു രംഗത്തെത്തുന്നത്. ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നുവരുന്നതിനിടെയാണ് ഉദയ്ഭാനുവിന്റെ നിയമനം ഏർപ്പെടുത്തിയിരിക്കുന്നത്. ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികാ കമ്മിറ്റിയില്‍ അംഗംകൂടിയാണ് അദ്ദേഹം.

Top