തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന്‍

തമിഴ്നാടിന്റെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ഉപമുഖ്യമന്ത്രി പദവി ഒരാൾക്ക് ലഭിക്കുന്നത്

തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന്‍
തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന്‍. ഉദയനിധി മന്ത്രിസഭാംഗമായതിനാൽ തന്നെ പ്രത്യേക സത്യപ്രതിജ്ഞാ ചടങ്ങ് ഉണ്ടായിരുന്നില്ല. അതേസമയം മന്ത്രിയായി സെന്തിൽ ബാലാജി, ഗോവി ചെഴിയൻ, ആർ. രാജേന്ദ്രൻ, എസ്.എം.നാസർ എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആർഎൻ രവി സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ഡിഎംകെ മന്ത്രിമാർ, ഇന്ത്യാ മുന്നണി നേതാക്കൾ എന്നിവർ പങ്കെടുത്തു.

തമിഴ്നാടിന്റെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ഉപമുഖ്യമന്ത്രി പദവി ഒരാൾക്ക് ലഭിക്കുന്നത്. 2009-2011 കാലഘട്ടത്തിൽ കരുണാനിധി മന്ത്രിസഭയിൽ എം.കെ. സ്റ്റാലിനും, 2017-21 കാലഘട്ടത്തിൽ ഇപിഎസ് മന്ത്രിസഭയിൽ ഒ.പനീർസെൽവവും ഉപമുഖ്യമന്ത്രി പദവി കൈകാര്യം ചെയ്തിട്ടുണ്ട്.

Top