മലപ്പുറം: കാഫിർ സ്ക്രീൻഷോർട്ട് വിഷയത്തിൽ സിപിഎമ്മിന് ഒറ്റ നിലപാടാണുള്ളത്. യു.ഡി.എഫ് നേതൃത്വം മാപ്പ് പറഞ്ഞാൽ ഈ വിഷയത്തിൽ ബാക്കി കാര്യങ്ങൾ പിന്നീട് പറയാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വ്യാജ നിർമിതിക്ക് പിന്നിൽ യു.ഡി.എഫിന് ബി.ജെ.പിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. കാഫിർ സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് സി.പി.എം അനുകൂല സൈബർ പേജുകളിലാണെന്ന് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
വടകരയിൽ നടന്നത് യു.ഡി.എഫിന്റെ തെറ്റായ സംസ്‌കാരമാണ് എന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. സ്‌ക്രീൻഷോട്ടിന് പിന്നിൽ യു.ഡി.എഫ് ആണെന്ന നിലപാടാണ് കഴിഞ്ഞ ദിവസവും എം.വി ഗോവിന്ദൻ സ്വീകരിച്ചത്. സംസ്ഥാനത്ത് ആണവ നിലയം സ്ഥാപിക്കുന്നതിൽ വിശദമായ ചർച്ച വേണമെന്നും എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു. ആരെങ്കിലും പറയുന്നത് കേട്ട് നടപ്പാക്കേണ്ട കാര്യമല്ലിത്. എല്ലാ തലത്തിലും വിശദമായ ചർച്ച വേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.