CMDRF

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ഇഡി നോട്ടീസ് ഡീല്‍ ഉറപ്പിക്കാന്‍; കെ മുരളീധരന്‍

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ഇഡി നോട്ടീസ് ഡീല്‍ ഉറപ്പിക്കാന്‍; കെ മുരളീധരന്‍
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ഇഡി നോട്ടീസ് ഡീല്‍ ഉറപ്പിക്കാന്‍; കെ മുരളീധരന്‍

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ഇഡി നോട്ടീസ് ഡീല്‍ ഉറപ്പിക്കാനെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. വലിയ നടപടിയിലേക്ക് ഇഡി പോകുമെന്ന് താന്‍ കരുതുന്നില്ല. കേരളത്തില്‍ നിന്ന് ഒന്നുരണ്ടുപേരെ പാര്‍ലമെന്റിലേക്ക് അയയ്ക്കുക എന്നതാണ് ഇഡിയുടെ ലക്ഷ്യം. സീറ്റ് തൃശ്ശൂരും തിരുവനന്തപുരവും തന്നെയാണ്. ആ ഡീലിനെ ഭയപ്പെടുന്നില്ലെന്നും ഡീല്‍ ഉണ്ടെന്ന് കരുതി തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎം നേതാവ് പി കെ ബിജു ഇന്ന് ഇഡി ക്ക് മുന്നില്‍ ഹാജരായേക്കും. ഇന്ന് രാവിലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് പി കെ ബിജുവിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഹാജരാകുന്നതിന് തടസം അറിയിച്ചു കൊണ്ടുള്ള സന്ദേശങ്ങളൊന്നും ഇതുവരെ ഇ ഡി ഓഫീസില്‍ ലഭിച്ചിട്ടില്ല.

Top