‘പാലക്കാട്ടെ രാഷ്ട്രീയ കാലാവസ്ഥ കോൺഗ്രസിന് ഒപ്പം’; രാഹുൽ മാങ്കൂട്ടത്തിൽ

ജനങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങളിൽ പൊറുതിമുട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

‘പാലക്കാട്ടെ രാഷ്ട്രീയ കാലാവസ്ഥ കോൺഗ്രസിന് ഒപ്പം’; രാഹുൽ മാങ്കൂട്ടത്തിൽ
‘പാലക്കാട്ടെ രാഷ്ട്രീയ കാലാവസ്ഥ കോൺഗ്രസിന് ഒപ്പം’; രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: പാലക്കാട്ടെ രാഷ്ട്രീയ കാലാവസ്ഥ കോൺഗ്രസിന് ഒപ്പമാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. ജനങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങളിൽ പൊറുതിമുട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി തനിക്ക് നിരവധി അവസരങ്ങൾ നൽകിയിട്ടുണ്ട്. ഇപ്പോൾ പ്രധാനപ്പെട്ട ഒരു തെരഞ്ഞെടുപ്പിൽ പാലക്കാട് മത്സരിക്കാനും അവസരം നൽകി. ഒരു സാധാരണ പ്രവര്‍ത്തകന് ഇതൊരു അംഗീകാരമെന്നും മുതിർന്ന നേതാക്കളുടെയെല്ലാം പിന്തുണയും അനുഗ്രഹവും തന്നോടൊപ്പമുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

പാലക്കാടിന് പുറമെ വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെയും കോൺഗ്രസ് പ്രഖ്യാപിച്ചു. വയനാട് ലോക് സഭാ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ​ഗാന്ധി മത്സരിക്കും. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെയും ചേലക്കരയിൽ രമ്യ ഹരിദാസിനെയും മത്സരിപ്പിക്കാൻ തീരുമാനിച്ചു. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കുന്നതിനെതിരെ ജില്ലയിലെ ഒരു വിഭാ​ഗം കോൺ​ഗ്രസ് പ്രവർത്തകർ രം​ഗത്തെത്തിയിരുന്നു.

രാഹുലിന് മണ്ഡലത്തിലെ സാഹചര്യങ്ങളെക്കുറിച്ച് ധാരണ ഉണ്ടാകില്ലെന്ന് വിമർശിച്ചായിരുന്നു കോൺ​ഗ്രസിലെ ഒരു വിഭാ​ഗം രം​ഗത്തെത്തിയത്. ഡോ. പി സരിനോ വിടി ബൽറാമോ സ്ഥാനാർഥി ആകുന്നതിൽ വിയോജിപ്പില്ലെന്ന് ഒരു വിഭാ​ഗം വ്യക്തമാക്കിയിരുന്നു. എന്നാൽ എതിർപ്പെല്ലാം മറികടന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം.

Top