പാലക്കാട്: ചേലക്കരയിലും പാലക്കാട്ടും പി.വി.അൻവറിന് സ്വാധീനമില്ലെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. വയനാട്ടിൽ വേണമെങ്കിൽ അൻവറിന് തങ്ങളെ പിന്തുണയ്ക്കാം. എന്നാൽ അൻവറിനു വേണ്ടി ഒരു യുഡിഎഫ് സ്ഥാനാർഥിയേയും പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മുരളീധരൻ വ്യക്തമാക്കി. അദ്ദേഹം തീരുമാനിക്കട്ടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളിൽ മത്സരിക്കണമോ വേണമോ എന്ന് ? അതേസമയം, രമ്യ ഹരിദാസിനെതിരായ അൻവറിന്റെ പരാമർശം ഏറെ ദൗർഭാഗ്യകരമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താനും പി.വി. അൻവറിനെതിരെ രംഗത്തെത്തി. പിണറായിയുടെ നാവായി പ്രവർത്തിച്ച ഒരു ആളാണ് അൻവർ. രാഹുൽ ഗാന്ധിയെയും വി.ഡി.സതീശനെയും വരെ ആ നാവുകൊണ്ട് അൻവർ അധിക്ഷേപിച്ചു. അൻവറിന്റെ ഒരു ഉപാധിയും കോൺഗ്രസ് അംഗീകരിക്കില്ലെന്നും വഴിമുടക്കി അൻവർ നിൽക്കരുതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
Also Read: ബിജെപിയിലേക്ക് പോകില്ല; കെ മുരളീധരൻ
പിണറായി മുഖ്യ ശത്രുവാണങ്കിൽ യുഡിഎഫിനെ അൻവർ പിന്തുണയ്ക്കണം. എന്നാൽ തന്റെ വലിപ്പം സ്വയം പെരുപ്പിച്ച് കാണിക്കാനാണ് അൻവർ ശ്രമിക്കുന്നതെന്നും രാജ്മോഹൻ ഉണ്ണിത്താൻ തുറന്നടിച്ചു.