CMDRF

ചിഹ്നം രക്ഷിക്കാനുള്ള മത്സരമല്ല യുഡിഎഫ് നടത്തുന്നത്;രമേശ് ചെന്നിത്തല

ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭരണം ഒരുപോലെയാണെന്നും ഇരുഭരണങ്ങളും ജനങ്ങള്‍ക്ക് മടുത്തുവെന്നും രമേശ് ചെന്നിത്തല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എല്ലാ സീറ്റുകളുലും യുഡിഎഫ് വിജയിക്കും. 20ല്‍ 20 സീറ്റും ജയിക്കാനാണ് യൂഡിഎഫ് ഇറങ്ങുന്നത്. തങ്ങള്‍ നടത്തുന്നത് ചിഹ്നം രക്ഷിക്കാനുള്ള മത്സരമല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഈനാംപേച്ചിയെയും മരപ്പട്ടിയേയും കാണിച്ച് വോട്ട് പിടിക്കാതിരിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. ചുറ്റിക അരിവാള്‍ നക്ഷത്രത്തിലും അരിവാള്‍ നെല്‍ക്കതിരിലും അവസാനമായി മത്സരിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്. പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായി ബന്ധപ്പെട്ട ഡിഎല്‍എഫ് ബന്ധം സിപിഐഎം പ്രചരിപ്പിക്കുന്ന കള്ള പ്രചാരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Top