ഏലംകുളം പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി

ആറാം വാർഡിലെ കോൺഗ്രസ് സ്വതന്ത്ര രമ്യ മാണിത്തൊടി കൂറുമാറി വോട്ടു ചെയ്തു

ഏലംകുളം പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി
ഏലംകുളം പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി

മലപ്പുറം: ഏലംകുളം പഞ്ചായത്തിൽ അവിശ്വാസത്തിലൂടെ പഞ്ചായത്ത് പ്രസിഡന്റ് പുറത്ത്. കോൺഗ്രസിലെ സി. സുകുമാരനെയാണ് പുറത്താക്കിയത്. എൽ.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസം പാസ്സായി. യു.ഡി.എഫിന് അനുകൂലമായി ഏഴു വോട്ടും എതിരായി ഒൻപത് വോട്ടും ലഭിച്ചു. ആറാം വാർഡിലെ കോൺഗ്രസ് സ്വതന്ത്ര രമ്യ മാണിത്തൊടി കൂറുമാറി വോട്ടു ചെയ്തു.

ഇരുപക്ഷത്തും എട്ടുപേർ വീതമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ തവണ നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. സി.പി.എമ്മിൽനിന്ന് 40 വർഷത്തിനു ശേഷം പിടിച്ചെടുത്ത ഭരണമാണ് യുഡിഎഫ് കൈവിട്ടത്. വൈസ് പ്രസിഡൻ്റിനെതിരെയുള്ള അവിശ്വാസം നാളെ പരിഗണിക്കും.

Top