തിരുവനന്തപുരം: എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ യുഡിഎഫിന് തിരുവനന്തപുരം വെമ്പായം പഞ്ചായത്തിലെ ഭരണം നഷ്ടമായി. അവിശ്വാസ പ്രമേയത്തെ ബിജെപി അംഗങ്ങള്‍ പിന്തുണച്ചതോടെയാണ് ഭരണം നഷ്ടമായത്. പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെയാണ് എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
യുഡിഎഫിന് ഒമ്പത് അംഗങ്ങളും എല്‍ഡിഎഫിന് എട്ടും ബിജെപിക്ക് മൂന്നും എസ്ഡിപിഐക്ക് ഒരംഗവുമാണ് ഉള്ളത്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് യുഡിഎഫ് അംഗങ്ങളും എസ്ഡിപി ഐ അംഗവും വിട്ടു നിന്നു. ബിജെപിയുടെ മൂന്ന് അംഗങ്ങളും അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. രാവിലെ നടന്ന അവിശ്വാസ പ്രമേയത്തില്‍ നടന്ന ചര്‍ച്ചക്ക് ശേഷമാണ് വോട്ടിനിട്ടത്.