കാഫിർ സ്ക്രീൻഷോട്ട്, ഹേമ കമ്മിറ്റി വിഷയങ്ങളിൽ യുഡിഎഫ് പ്രതിഷേധം ഇന്ന്

പിണറായി സർക്കാരിന്റെ നടപടികളിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലാണ് പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നതെന്ന് യുഡിഎഫ് അറിയിച്ചു

കാഫിർ സ്ക്രീൻഷോട്ട്, ഹേമ കമ്മിറ്റി വിഷയങ്ങളിൽ യുഡിഎഫ് പ്രതിഷേധം ഇന്ന്
കാഫിർ സ്ക്രീൻഷോട്ട്, ഹേമ കമ്മിറ്റി വിഷയങ്ങളിൽ യുഡിഎഫ് പ്രതിഷേധം ഇന്ന്

തിരുവനന്തപുരം: വടകരയിലെ കാഫിർ സ്‌ക്രീൻഷോട്ടിന്റെ സൃഷ്ടാക്കളും പ്രചാരകരുമായ കുറ്റവാളികളെയും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വേട്ടക്കാരെയും സംരക്ഷിക്കുന്നെന്ന് ആരോപിച്ച് ഇന്ന് യുഡിഎഫ് പ്രതിഷേധം. പിണറായി സർക്കാരിന്റെ നടപടികളിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലാണ് പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നതെന്ന് യുഡിഎഫ് അറിയിച്ചു.

പ്രതിഷേധ സംഗമത്തിന്റെ വിവരങ്ങൾ ചുവടെ:

പ്രതിപക്ഷ നേതാവ് വിഡി സതീശൻ രാവിലെ പത്ത് മണിക്ക് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും. യുഡിഎഫ് കൺവീനർ എംഎം ഹസന് പുറമെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം.പി, യുഡിഎഫ് നേതാക്കളായ പി കെ കുഞ്ഞാലികുട്ടി, രമേശ് ചെന്നിത്തല, പി ജെ ജോസഫ്, സി പി ജോൺ, അനൂപ് ജേക്കബ്, മാണി സി കാപ്പൻ, ഷിബു ബേബി ജോൺ, ജി ദേവരാജൻ, രാജൻ ബാബു തുടങ്ങിയവരും പ്രതിഷേധ സംഗമത്തിൽ സംസാരിക്കുമെന്ന് യുഡിഎഫ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

Also read: പുറത്താക്കിയതിന് പിന്നാലെ, കോൺഗ്രസിനെതിരെ പരാമർശവുമായി സിമി

അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവർക്കെതിരെ ആരോപണമുന്നയിച്ച മുൻ എ ഐ സി സി അംഗം സിമി റോസ് ബെൽ ജോണിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. പുറത്താക്കിയതിന് പിന്നാലെ, കോൺഗ്രസിനെതിരെ പരാമർശവുമായി സിമി രംഗത്തെത്തിയിരുന്നു.

Top