കോഴിക്കോട്: വടകരയില്‍ സിപിഐഎമ്മിന്റെ വര്‍ഗീയ ധ്രുവീകരണ ആരോപണങ്ങള്‍ക്കെതിരെ പ്രചാരണം ആരംഭിക്കാന്‍ യുഡിഎഫ്. തിരഞ്ഞെടുപ്പിന് ശേഷവും സിപിഐഎം ആരോപണം തുടരുന്ന സാഹചര്യത്തിലാണ് നടപടി. വോട്ടെടുപ്പിന് ശേഷവും സൈബര്‍ ആക്രമണ വിവാദം വടകരയില്‍ അവസാനിക്കുന്നില്ല.
സാമൂഹിക രാഷ്ട്രീയ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ച് പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നതിനൊപ്പം സൈബര്‍ പ്രതിരോധമൊരുക്കാനും യുഡിഎഫ് ആലോചിക്കുന്നുണ്ട്.
സിപിഐഎം സംസ്ഥാന നേതൃത്വം തന്നെ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടില്‍ നിറുത്തി ആരോപണങ്ങള്‍ തുടരുകയാണ്. കോണ്‍ഗ്രസ് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്നും ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് നല്‍കാന്‍ പരസ്യ ധാരണ ഉണ്ടാക്കിയെന്നുമായിരുന്നു എം വി ഗോവിന്ദന്റെ വിമര്‍ശനം. ഇതോടെ തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കാതെ ഇടത് പക്ഷത്തിനെതിരെ ക്യാമ്പെയ്‌നിറങ്ങുകയാണ് യുഡിഎഫ്.