പാലക്കാട്: പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിൻവലിക്കണമെന്നും തങ്ങളുടെ സ്ഥാനാർഥികളെ പിന്തുണയ്ക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടതായി സ്ഥിരീകരിച്ച് പി വി അൻവർ എം എൽ എ. നേരിട്ടും അല്ലാതെയും യുഡിഎഫ് ബന്ധപ്പെട്ടതായും യുഡിഎഫ് അഭ്യർത്ഥന ചർച്ച ചെയ്യുമെന്നും കൂടിയാലോചനകൾക്ക് ശേഷം തീരുമാനമെന്നും അൻവർ വ്യക്തമാക്കി.