CMDRF

2028ല്‍ കേരളം കോണ്‍ഗ്രസിന്, വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കും: കെ മുരളീധരന്‍

2028ല്‍ കേരളം കോണ്‍ഗ്രസിന്, വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കും: കെ മുരളീധരന്‍
2028ല്‍ കേരളം കോണ്‍ഗ്രസിന്, വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കും: കെ മുരളീധരന്‍

തിരുവനന്തപുരം: നെടുമ്പാശേരി വിമാനത്താവളം എന്നു പറയുമ്പോള്‍ കെ.കരുണാകരനെ ഓര്‍ക്കുന്നതുപോലെ വിഴിഞ്ഞം എന്നു കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ സ്മരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ഉമ്മന്‍ ചാണ്ടിയുടെ ഇച്ഛാശക്തിയുടെ ഫലമാണ് വിഴിഞ്ഞം തുറമുഖമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ആരൊക്കെ തമസ്‌കരിക്കാന്‍ ശ്രമിച്ചാലും ഇതൊക്കെ ജനങ്ങള്‍ക്ക് അറിയാമെന്നും 2028ല്‍ തുറമുഖ കമ്മിഷനിങ് നടക്കുമ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേരളം ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അന്ന് തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കും, തിരുവനന്തപുരത്ത് ജനകീയനായി താന്‍ അറിയപ്പെടുന്നതിനു കാരണം മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. എംഎല്‍എയായിരുന്ന വര്‍ഷങ്ങള്‍ യാതൊരു നിയന്ത്രണം കൂടാതെ ഫണ്ട് അനുവദിച്ചതുകൊണ്ടാണ് പല പ്രവര്‍ത്തനങ്ങളും നടത്താന്‍ കഴിഞ്ഞത്. എംഎല്‍എമാര്‍ക്ക് ആറു കോടി രൂപയുടെ ഫണ്ട് അനുവദിച്ചത് ഉമ്മന്‍ ചാണ്ടിയുടെ കാലത്തായിരുന്നുവെന്നും മുരളീധരന്‍ അനുസ്മരിച്ചു.

”നെടുമ്പാശേരി വിമാനത്താവളം എന്നു പറയുമ്പോള്‍ കെ.കരുണാകരന്റെ പേരു പറയുന്നതു പോലെ വിഴിഞ്ഞം എന്നു കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ ഓര്‍ക്കും. ഏറെ ശ്രദ്ധയോടെയാണ് ഉമ്മന്‍ ചാണ്ടി വിഴിഞ്ഞത്തെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. നിര്‍മാണം തുടങ്ങുന്ന അന്നു മാത്രമേ തറക്കല്ലിടാന്‍ വരികയുള്ളു എന്ന് ഉമ്മന്‍ ചാണ്ടിയാണ് നിര്‍ദേശം വച്ചത്. അങ്ങനെ തറക്കല്ലിട്ട ദിവസം മുതല്‍ തന്നെ നിര്‍മാണം ആരംഭിച്ചിരുന്നു. പിന്നീട് വന്ന സര്‍ക്കാരിന്റെ അലംഭാവം മൂലമാണു പദ്ധതി വൈകിയത്. അല്ലെങ്കില്‍ ഇപ്പോള്‍ തുറമുഖ പ്രവര്‍ത്തനം പൂര്‍ണ തോതിലാകുമായിരുന്നു” – മുരളീധരന്‍ പറഞ്ഞു.

Top