CMDRF

മഹാരാജാസ് കോളേജിന് ഓട്ടോണമസ് പദവി നീട്ടി നല്‍കാതെ യുജിസി

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മഹാരാജാസിന്റെ സ്വയം ഭരണ പദവി ചോദ്യം ചെയ്ത് വിവാദങ്ങളുണ്ടായിരുന്നു.

മഹാരാജാസ് കോളേജിന് ഓട്ടോണമസ് പദവി നീട്ടി നല്‍കാതെ യുജിസി
മഹാരാജാസ് കോളേജിന് ഓട്ടോണമസ് പദവി നീട്ടി നല്‍കാതെ യുജിസി

കൊച്ചി: മഹാരാജാസ് കോളേജിന് ഓട്ടോണമസ് പദവി അംഗീകാരം 2020 മാര്‍ച്ച് വരെ മാത്രമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും. മഹാരാജാസ് കോളേജിന്റെ അഫിലിയേഷന്‍ എം ജി സര്‍വകലാശാല നേരിട്ട് ഏറ്റെടുക്കണമെന്നും ഓട്ടോണമസ് പദവി നഷ്ടപ്പെടുത്തിയ കോളേജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പട്ട് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും യുസിസി നിവേദനം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിന്‍ കമ്മറ്റി വിവരാവകാശ നിയമം വഴി എടുത്ത രേഖകളിലാണ് ഓട്ടോണമസ് പദവി അംഗീകാരത്തിന്റെ കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മഹാരാജാസിന്റെ സ്വയം ഭരണ പദവി ചോദ്യം ചെയ്ത് വിവാദങ്ങളുണ്ടായിരുന്നു. അന്ന് അപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്നും താത്ക്കാലിക കാലതാമസമാണെന്നുമാണ് കോളേജ് അദികൃതരുടെ വിശദീകരണം.

Top