യുജിസി നെറ്റ് ജൂൺ പരീക്ഷയുടെ പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പുതുക്കിയ ഷെഡ്യൂൾ പ്രഖ്യാപിച്ചത്. 2024 ഓഗസ്റ്റ് 21 നും സെപ്റ്റംബർ 4 നും ഇടയിൽ പരീക്ഷ നടക്കും. 83 വിഷയങ്ങളിലായി കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് മോഡ് (CBT) ലാണ് പരീക്ഷ. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ugcnet.nta.ac.in സന്ദർശിക്കുക. പരീക്ഷാകേന്ദ്രം സംബന്ധിച്ച് കൃത്യമായി വിവരം നൽകുന്ന എക്‌സാം സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പരീക്ഷയ്ക്ക് പത്തുദിവസം മുൻപ് പ്രസിദ്ധീകരിക്കും.
യുജിസി നെറ്റ് ജൂൺ സെഷന്റെ അഡ്മിറ്റ് കാർഡുകൾ ഓഗസ്റ്റ് രണ്ടാം വാരത്തോടെ പ്രസിദ്ധീകരിക്കും. ഔദ്യോഗിക വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. അപ്ലിക്കേഷൻ നമ്പർ, ജനനതീയതി എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്താണ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടത്.അഡ്മിറ്റ് കാർഡിന്റെ കോപ്പി പരീക്ഷ ഹാളിലേക്ക് നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.