ഗവേഷണവും ടീച്ചിങ്ങും രണ്ട്; പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന് ആവര്‍ത്തിച്ച് യുജിസി

ഗവേഷണവും ടീച്ചിങ്ങും രണ്ട്; പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന് ആവര്‍ത്തിച്ച് യുജിസി
ഗവേഷണവും ടീച്ചിങ്ങും രണ്ട്; പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന് ആവര്‍ത്തിച്ച് യുജിസി

തിരുവനന്തപുരം: പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന് ആവര്‍ത്തിച്ച് യുജിസി. യുജിസി നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത് സുതാര്യത സംരക്ഷിക്കാന്‍ ഗവേഷണ സമയം ടീച്ചിംഗ് എക്‌സ്പീരിയന്‍സ് എന്ന വാദം അസംബന്ധം. ഗവേഷണവും ടീച്ചിങ്ങും രണ്ടാണെന്നും യുജിസി വ്യക്തമാക്കി.

അതേസമയം കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രിയ വര്‍ഗീസ് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സെലക്ഷന്‍ കമ്മിറ്റി തീരുമാനം റദ്ദാക്കരുത്. യുജിസി ചട്ടലംഘനം ചൂണ്ടിക്കാട്ടി നിയമനം റദ്ദാക്കാനാകില്ല.

യോഗ്യതയുടെ അടിസ്ഥാനത്തിലാണ് തന്റെ നിയമനമെന്നും പ്രിയ വര്‍ഗീസ് സത്യവാങ്മൂലത്തില്‍ പറയുന്നു. അവധിയെടുക്കാതെയുള്ള ഗവേഷണകാലം സര്‍വീസായി കണക്കാമെന്നും ഡെപ്യൂട്ടേഷനില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അധ്യാപന പരിചയത്തിന്റെ ഭാഗമാണെന്നുമാണ് പ്രിയാ വര്‍ഗീസ് സത്യവാങ്മൂലത്തില്‍ പറയുന്നത്. അഭിഭാഷകരായ ബിജു പി. രാമന്‍, കെ. ആര്‍. സുഭാഷ് ചന്ദ്രന്‍ എന്നിവരാണ് പ്രിയ വര്‍ഗീസിനായി സത്യവാങ്മൂലം ഫയല്‍ചെയ്തത്.

Top