CMDRF

പിഎച്ച്ഡി ഗവേഷണങ്ങള്‍ക്ക് അവാര്‍ഡ് നല്‍കാന്‍ യുജിസി

ഓരോ മേഖലയിലെയും അഞ്ച് പേരടങ്ങുന്ന വിദഗ്ധസമിതിയാണ് അവാര്‍ഡ് നിര്‍ണയിക്കുന്നത്.

പിഎച്ച്ഡി ഗവേഷണങ്ങള്‍ക്ക് അവാര്‍ഡ് നല്‍കാന്‍ യുജിസി
പിഎച്ച്ഡി ഗവേഷണങ്ങള്‍ക്ക് അവാര്‍ഡ് നല്‍കാന്‍ യുജിസി

ന്യൂഡല്‍ഹി : പിഎച്ച്ഡി ഗവേഷണങ്ങള്‍ക്ക് അവാര്‍ഡ് നല്‍കാന്‍ ഒരുങ്ങി യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷന്‍. എല്ലാവര്‍ഷവും അധ്യാപക ദിനത്തില്‍ അവാര്‍ഡുകള്‍ നല്‍കാനാണ് യുജിസി തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച തിരഞ്ഞെടുക്കപ്പെടുന്ന പത്ത് ഗവേഷണങ്ങള്‍ക്കാവും അവാര്‍ഡ് ലഭിക്കുക.

അഗ്രികള്‍ച്ചറല്‍ സയന്‍സസ്, മെഡിക്കല്‍ സയന്‍സസ്, എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി , സോഷ്യല്‍ സയന്‍സ് ഹ്യൂമാനിറ്റീസ്, ഇന്ത്യന്‍ ഭാഷകള്‍ , കോമേഴ്സ് ആന്‍ഡ് മാനേജ്മന്റ് എന്നീ 5 മേഖലകളിലുള്ള 10 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുക.

Also Read: സി എസ് ഐ ആര്‍-യു ജി സി നെറ്റ് പരീക്ഷാഫലം ഒക്ടോബര്‍ 15-ന്

അവാര്‍ഡിനായി അപേക്ഷിക്കുന്ന ഗവേഷണ വിദ്യാര്‍ഥികളില്‍ നിന്നും ഓരോ വിഭാഗത്തിലേക്ക് രണ്ടുപേരുടെ ചുരുക്കപ്പട്ടികള്‍ തയ്യാറാക്കും. ശേഷം അവരുടെ തീസിസ് യുജിസി സമിതിക്ക് മുന്നില്‍ അവതരിപ്പിക്കണം.ഓരോ മേഖലയിലെയും അഞ്ച് പേരടങ്ങുന്ന വിദഗ്ധസമിതിയാണ് അവാര്‍ഡ് നിര്‍ണയിക്കുന്നത്.

Top