കോടതി ഉത്തരവ് ലംഘിച്ചുവെന്ന് സമ്മതിച്ച് മുസ്‍ലിം വിരുദ്ധ പ്രവർത്തകൻ ടോമി റോബിൻസൺ

കോടതിയലക്ഷ്യത്തിന് ലെനനെതിരെ ബ്രിട്ട​​ന്‍റെ സോളിസിറ്റർ ജനറൽ നിയമനടപടി സ്വീകരിച്ചു

കോടതി ഉത്തരവ് ലംഘിച്ചുവെന്ന് സമ്മതിച്ച് മുസ്‍ലിം വിരുദ്ധ പ്രവർത്തകൻ ടോമി റോബിൻസൺ
കോടതി ഉത്തരവ് ലംഘിച്ചുവെന്ന് സമ്മതിച്ച് മുസ്‍ലിം വിരുദ്ധ പ്രവർത്തകൻ ടോമി റോബിൻസൺ

ലണ്ടൻ: അപകീർത്തി കേസിൽ പുറപ്പെടുവിച്ച നിരോധന ഉത്തരവ് ലംഘിച്ച് കോടതിയലക്ഷ്യം നടത്തിയതായി സമ്മതിച്ച് ബ്രിട്ടീഷ് മുസ്‍ലിം വിരുദ്ധ പ്രവർത്തകനായ സ്റ്റീഫൻ യാക്‌സ്‌ലി. കോടതിയലക്ഷ്യത്തിന് ലെനനെതിരെ ബ്രിട്ട​​ന്‍റെ സോളിസിറ്റർ ജനറൽ നിയമനടപടി സ്വീകരിച്ചു. തിങ്കളാഴ്ച ലണ്ടനിലെ വൂൾവിച്ച് ക്രൗൺ കോടതിയിൽവെച്ചാണ് യാക്‌സ്‌ലി നിരോധനാജ്ഞ ലംഘിച്ചതായി സമ്മതിച്ചത്.

സിറിയൻ അഭയാർത്ഥി പെൺകുട്ടിയെ 2021ൽ സ്‌കൂളിൽ വെച്ച് ആക്രമിച്ചുവെന്ന് തെറ്റായി പ്രചരിപ്പിച്ചതിന് കോടതി യാക്‌സ്‌ലിയ നിരോധനാജ്ഞക്ക് വിധേയനാക്കുകയായിരുന്നു. ജൂലൈയിൽ ബ്രിട്ടൻ വിട്ടപ്പോൾ മൊബൈൽ ഫോൺ പിൻകോഡ് നൽകുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് തീവ്രവാദ നിയമപ്രകാരം വെള്ളിയാഴ്ച കുറ്റം ചുമത്തിയതിന് ശേഷം കസ്റ്റഡിയിൽ കോടതിയിൽ ഹാജരാക്കിയിരുന്നു

Top