CMDRF

ജോലിക്ക് അപേക്ഷിച്ച കത്ത് 48 വർഷത്തിന് ശേഷം തിരികെയെത്തി

വർഷങ്ങൾക്കു ശേഷം ആ കത്ത് തൻറെ കൈയിൽ തന്നെ തിരിച്ചെത്തിയത് കണ്ട് ഹോഡ്‌സൻ ഞെട്ടിയിരിക്കുകയാണ്

ജോലിക്ക് അപേക്ഷിച്ച കത്ത് 48 വർഷത്തിന് ശേഷം തിരികെയെത്തി
ജോലിക്ക് അപേക്ഷിച്ച കത്ത് 48 വർഷത്തിന് ശേഷം തിരികെയെത്തി

രു ജോലിക്ക് അപേക്ഷിച്ചതിന് ശേഷം അതിന്റെ മറുപടിക്ക് വേണ്ടി കാത്തിരിക്കുകയെന്നത് ഏറെ ആകാംക്ഷ നിറ‍ഞ്ഞ കാര്യമാണല്ലെ.. എത്ര പെട്ടന്ന അറിനുള്ള മറുപടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാ​ഗവും. ഇന്നാണെങ്കിൽ മറുപടി ലഭിച്ചില്ലെങ്കിൽ അതിനെ കുറിച്ച് തിരക്കാണ് പല വഴികൾ വെറെയുണ്ട്. പക്ഷെ പണ്ടൊക്കെയാണെങ്കിലോ അപേക്ഷിച്ച കത്തിന് മറുപടി ലഭിക്കുക തന്നെ വേണം. അതുപോലെ ഒരു മറുപടിക്ക് വേണ്ടി യു.കെയിലെ എഴുപത് വയസ്സുള്ള സ്ത്രീ കാത്തിരുന്നത് 48 വർഷമാണെന്ന് പറയാം.

22ാമത്തെ വയസ്സിൽ അപേക്ഷിച്ച ജോലിയുടെ അപേക്ഷ 48 വർഷത്തിനു ശേഷം തിരിച്ച് കയ്യിൽ കിട്ടിയിരിക്കുകയാണ് ലിങ്കൻഷെയിലെ താമസക്കാരിയായ ടിസി ഹോഡ്‌ന്. 1976ൽ അവർ ആ ജോലിക്ക് അപേക്ഷിച്ചുകൊണ്ട് ബന്ധപ്പെട്ട സ്ഥാപനത്തിന് ഒരു കത്ത് എഴുതി. പതിറ്റാണ്ടുകൾക്ക് ശേഷം ഹോഡ്‌സൺ എഴുതിയ കത്ത് ഡ്രോയറിന് പിന്നിൽ കുടുങ്ങിയതായി പോസ്റ്റ് ഓഫിസ് അധികൃതർ കണ്ടെത്തുകയും അവർക്കു തിരികെ അയക്കുകയുമായിരുന്നു. എന്തുകൊണ്ടാണ് താൻ അയച്ച അപേക്ഷക്ക് മറുപടി വരാത്തതെന്നു ഹോഡ്‌സൻ പലപ്പോഴും ചിന്തിച്ചിരുന്നു.

Also Read: മാലിദ്വീപ് ഉറ്റസുഹൃത്ത് എന്ന് മോദി, ഇന്ത്യയുടെ സുരക്ഷ പ്രധാനമെന്ന് മുയിസു

എന്നാൽ വർഷങ്ങൾക്കു ശേഷം ആ കത്ത് തൻറെ കൈയിൽ തന്നെ തിരിച്ചെത്തിയത് കണ്ട് ഹോഡ്‌സൻ ഞെട്ടിയിരിക്കുകയാണ്. താൻ ആഗ്രഹിച്ച ജോലി നഷ്‌ടമായെങ്കിലും, പാമ്പ് പിടുത്തം, കുതിര പരിശീലനം, എയ്‌റോബാറ്റിക് പൈലറ്റ്, ഫ്ലൈയിംഗ് ഇൻസ്ട്രക്ടർ എന്നീ നിലകളിൽ ലോകമെമ്പാടും ഇവർ സഞ്ചരിക്കുന്നു.

50ഓളം തവണയെങ്കിലും താൻ വീടു മാറിയിട്ടുണ്ടാവുമെന്നും എന്നിട്ടും അവർ വീട് കണ്ടുപിടിച്ചത് ആശ്ചര്യമാണെന്നും ഹോഡ്‌സൺ പറയുന്നു.കത്ത് തിരികെ അയച്ചയാളെക്കുറിച്ചോ ഹോഡ്‌സന്റെ വിലാസം അവർ എങ്ങനെ കണ്ടെത്തിയെന്നോ ഹോഡ്സന് അറിയില്ല.

Top