റഷ്യയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ യുക്രെയിനെ ഇറക്കിയ അമേരിക്കയ്ക്ക് ചുവടുകള്‍ പിഴയ്ക്കുകയാണ്. അമേരിക്കയുടെ തന്ത്രങ്ങള്‍ ഇനിയും വിലപ്പോകില്ല എന്നത് ഇതിനോടകം തന്നെ വ്യക്തമാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ അശാന്തി പടര്‍ത്തി മുന്നോട്ട് പോകുന്ന അമേരിക്കയുടെ അഹങ്കാരം അവസാനിപ്പിക്കാന്‍ തന്നെയാണ് റഷ്യയുടെ ഇപ്പോഴത്തെ തീരുമാനം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആണവായുധമുള്ള റഷ്യയുടെ പുതിയ നീക്കം അമേരിക്കന്‍ സൈനിക സഖ്യമായ നാറ്റോയ്ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. ഇതോടെ ഇനി അമേരിക്കയ്ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് മുന്നിലുള്ളത്. സഖ്യരാജ്യങ്ങളെ കൂട്ടുപിടിച്ച് യുക്രെയിന് വേണ്ടി അമേരിക്ക നടത്തുന്ന കളികള്‍ ഒരു പൊറാട്ട് നാടകം മാത്രമാണെന്ന് യുക്രെയിന് ഇതുവരെ മനസിലായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
യുക്രെയ്‌നുമായുള്ള സംഘര്‍ഷത്തില്‍ റഷ്യ ഏറെക്കുറെ നിശബ്ദതപാലിച്ചുവരികയാണെങ്കിലും റഷ്യയെ പ്രകോപിക്കാന്‍ യുക്രേനിയ മനപൂര്‍വ്വം ശ്രമിച്ചുവരികയാണ്. റഷ്യയുടെ നാല് പ്രദേശങ്ങളില്‍ 10 യുക്രേനിയന്‍ ഡ്രോണുകള്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ എത്തിയെങ്കിലും നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിരവധി ഇന്ധന-ഊര്‍ജ സംഭരണശാലകള്‍ നിലകൊള്ളുന്ന മധ്യ റഷ്യന്‍ പ്രദേശമായ ബാഷ്‌കോര്‍ട്ടോസ്താനെ യുക്രെയ്ന്‍ ലക്ഷ്യം വെച്ചിട്ടുള്ളതായും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു.
russia-ukraine war
Also Read : അമേരിക്ക ഊരാകുടുക്കിൽ, പുടിനൊപ്പം കിമ്മിൻ്റെ സേനയും, എന്തു ചെയ്യണമെന്നറിയാതെ പകച്ച് നാറ്റോ
റഷ്യ-യുക്രെയ്‌നും തമ്മിലുള്ള സംഘര്‍ഷത്തില്‍ നേരിട്ട് കൈകടത്താതെ അമേരിക്കയും സഖ്യകക്ഷികളും അവരുടെ ചേരിയിലെ രാജ്യമായ യുക്രെയ്‌നെ സംരക്ഷിക്കാനും എതിര്‍ ചേരിയിലെ രാജ്യമായ റഷ്യയെ പരാജയപ്പെടുത്താനുമാണ് ലക്ഷ്യമിട്ടത്, അല്ലെങ്കില്‍ ലക്ഷ്യമിട്ടുകൊണ്ടിരിക്കുന്നത്. ഒരു ഹൈബ്രിഡ് ഏറ്റുമുട്ടല്‍, അത് അമേരിക്കയെ സംബന്ധിച്ചിടത്തോളം ഒരു പുതുമയുള്ള കാര്യമല്ല. മിഡില്‍ ഈസ്റ്റില്‍ ഇറാനെതിരെ അമേരിക്ക പ്രയോഗിക്കുന്നതും അത് തന്നെയാണ്. സമാനമായി, ചൈനയെ എതിര്‍ക്കാനും തായ്വാനെ സംരക്ഷിക്കാനും മേഖലയിലെ മറ്റ് സഖ്യകക്ഷികളായ ഫിലിപ്പീന്‍സ്, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളെയും അമേരിക്ക ഉപയോഗപ്പെടുത്തുന്നു.
തായ്വാന്റെ സംരക്ഷണത്തിനായി അമേരിക്കയ്ക്ക് ആയുധങ്ങളും സൈനികരെയും നല്‍കേണ്ടതായുണ്ട്. ഇത് അമേരിക്കന്‍ സൈനിക സഖ്യമായ നാറ്റോയ്ക്ക് മേല്‍ ഉയര്‍ത്തുന്ന സമ്മര്‍ദ്ദവും വെല്ലുവിളികളും വലുതാണ്. റഷ്യയ്ക്ക് എതിരെയുള്ള യുക്രെയ്ന്‍ യുദ്ധത്തിനായി അമേരിക്കയും പടിഞ്ഞാറന്‍ യൂറോപ്പിലെ സഖ്യകക്ഷികളും അണിനിരക്കുകയും, ആയുധങ്ങള്‍ നല്‍കുകയും സൈനിക സന്നാഹങ്ങളെ എത്തിക്കുകയും ചെയ്യുന്നു. എന്നാല്‍, യഥാര്‍ത്ഥത്തില്‍ യുക്രെയ്നെ അമേരിക്ക സഹായിക്കുകയല്ല, മറിച്ച് തങ്ങളുടെ ആവശ്യങ്ങള്‍ക്കായുള്ള ഒരു ഉപകരണമാക്കി മാറ്റിയിരിക്കുകയാണ്. അത് മനസിലാക്കാന്‍ യുക്രെയ്നാകട്ടെ ഇതുവരെ സാധിച്ചിട്ടുമില്ല.
Also Read : പട്ടിണിക്കിട്ടും, ബോംബെറിഞ്ഞും ഇസ്രയേല്‍ തീർക്കുന്ന ഗാസ ‘നരകം’
റഷ്യയും-യുക്രെയ്നും തമ്മിലുള്ള സംഘര്‍ഷം രണ്ട് വര്‍ഷം പിന്നിടുമ്പോഴും യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യാതൊരു നടപടികളും കൈക്കൊള്ളുന്നില്ല എന്നത് ശ്രദ്ധേയമാണ്. അതേസമയം, സ്വന്തം താല്‍പ്പര്യങ്ങള്‍ക്കായി ചിലവഴിക്കാവുന്ന ഒരു വിഭവമായാണ് അമേരിക്ക യുക്രെയ്‌നെ കാണുന്നത്. സംഘര്‍ഷം പരിഹരിച്ചില്ലെങ്കില്‍, കിഴക്കന്‍ യൂറോപ്പിലെ സൈനികവല്‍ക്കരിക്കപ്പെട്ട ഒരു രാജ്യമായി മാറാനുള്ള സാധ്യതയാണ് യുക്രെയ്ന്‍ അഭിമുഖീകരിക്കുന്നത്.
യുക്രേനിയന്‍ മുന്നണി തകര്‍ന്നാല്‍, റഷ്യ-യുക്രേനിയന്‍ സംഘര്‍ഷത്തില്‍ വ്യക്തിഗത നാറ്റോ രാജ്യങ്ങളുടെ നേരിട്ടുള്ള ഇടപെടല്‍ സാധ്യമാകും. അത്തരം ഒരു സാഹചര്യം ഉണ്ടായാല്‍ അത് റഷ്യയും അമേരിക്കയും തമ്മിലുള്ള ഒരു തുറന്ന യുദ്ധമായി മാറും എന്നതില്‍ സംശമില്ല. റഷ്യ ആണവായുധം പ്രയോഗിക്കുന്നതോടെ യുക്രെയ്ന് നേരിടേണ്ടി വരുന്ന പരാജയം അമേരിക്കയുടെ അഹങ്കാരത്തിനുമേലുള്ള കനത്ത പ്രഹരമാകും. അതുകൊണ്ടുതന്നെ അത് ഒഴിവാക്കാന്‍ അമേരിക്ക പരമാവധി ശ്രമിക്കും.
Also Read : കലിതുള്ളിയ റഷ്യയ്ക്കു മുന്നിൽ വിരണ്ടത് അമേരിക്ക, ആണവായുധങ്ങൾ പുറത്തെടുത്തത് ഞെട്ടിച്ചു
റഷ്യയെ പ്രകോപിക്കുന്ന യുക്രെയിന്റെ സ്ഥിതി മറ്റൊന്നാണ്, സംഘര്‍ഷം അവര്‍ക്ക് പ്രതികൂല സാഹചര്യങ്ങളെയാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്വന്തം വിഭവങ്ങള്‍ പരിമിതമായ യുക്രെയ്നിന് അമേരിക്കയുടെ സൈനിക-ആയുധ സഹായങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും റഷ്യയുടെ കരുത്തിന് മുന്നില്‍ ഇതെല്ലാം നിഷ്പ്രഭവമാകും. ഇതിനിടെ റഷ്യന്‍ സൈനിക മുന്നേറ്റങ്ങളുടെ വേഗതയാകട്ടെ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കയുടെയും അവരുടെ സഖ്യരാജ്യങ്ങളുടെയും സകല ശത്രു രാജ്യങ്ങളെയും ഒപ്പം നിര്‍ത്തി അമേരിക്കയ്ക്കെതിരെ വ്യത്യസ്ത പോര്‍മുഖങ്ങള്‍ തുറക്കാനാണ് റഷ്യ പദ്ധതിയിട്ടിരിക്കുന്നത്. ഇതാണ് ഇപ്പോള്‍ അമേരിക്കയുടെ ഉറക്കം കെടുത്തിയിരിക്കുന്നത്.
റഷ്യയെ പോലെയുളള ഒരു വന്‍ സൈനികശക്തി അമേരിക്കയെ വെല്ലുവിളിച്ച് രംഗത്തിറങ്ങുന്നതോടെ അമേരിക്കയേയും സഖ്യരാജ്യങ്ങളേയും അത് ദുര്‍ബലമാക്കും എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. റഷ്യയ്ക്കൊപ്പം ചേര്‍ന്ന് യുക്രെയ്നെ ആക്രമിക്കാന്‍ 10,000 ത്തോളം സൈനികരെ ഉത്തരകൊറിയ റഷ്യയിലേക്ക് അയച്ചതായ റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. എന്നാല്‍ റഷ്യ ഇക്കാര്യം നിഷേധിച്ചിട്ടുണ്ടെങ്കിലും ഉത്തര കൊറിയന്‍ സൈന്യം റഷ്യയില്‍ എത്തിക്കഴിഞ്ഞതായാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Also Read: ആക്രമണം നടക്കും മുൻപ് ഇറാന് വിവരം നൽകിയത് റഷ്യ, പ്രതിരോധിക്കാനും റഷ്യൻ ടെക്നോളജി സഹായകരമായി
നിലവില്‍ റഷ്യന്‍ സേന ഏതാണ്ട് പൂര്‍ണ്ണമായും യുക്രെയ്ന്‍ വളഞ്ഞ അവസ്ഥയിലാണുള്ളത്. അതായത്, എപ്പോള്‍ വേണമെങ്കിലും യുക്രെയ്നെ റഷ്യ പിടിച്ചെടുക്കുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് അമേരിക്കയും ചില നീക്കങ്ങള്‍ നടത്താന്‍ പ്ലാന്‍ ചെയ്തിരുന്നത്. അതാണിപ്പോള്‍ റഷ്യയുടെ ആണവ മിസൈല്‍ പരീക്ഷണത്തില്‍ കലാശിച്ചിരിക്കുന്നത്.
അതേസമയം, മുന്‍പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു യുക്രെയ്ന്‍ എന്നതിനാല്‍ പരമാവധി നാശനഷ്ടം ഒഴിവാക്കാനാണ് റഷ്യ ഇതുവരെ യുക്രെയിനെതിരെ യുദ്ധം പ്രഖ്യാപിക്കാതിരുന്നത്. സൈനിക നടപടി മാത്രമായാണ് ഇപ്പോഴും യുക്രെയിനെതിരായ നടപടിയെ റഷ്യ വിശേഷിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍, അന്താരാഷ്ട്ര കാര്യങ്ങളില്‍ റഷ്യ ഇപ്പോള്‍ സ്വീകരിക്കുന്ന ശാന്തവും ഉറച്ചതുമായ നിലപാട് ആത്മവിശ്വാസത്തിന്റെയും ശക്തിയുടെയും പ്രകടനമാണ്. ഇനി ഭാവിയില്‍ റഷ്യയായിരിക്കും ലോകരാജ്യങ്ങളുടെ നേതാവ് എന്ന നിലയിലേയ്ക്കാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്.
REPORT:STAFF REPORTER