CMDRF

റഷ്യന്‍ ആക്രമണത്തിനിടെ യുക്രെയ്‌ന്റെ എഫ്-16 യുദ്ധവിമാനം തകര്‍ന്നു

റഷ്യയില്‍ കൂടുതല്‍ ദീര്‍ഘദൂര മിസൈലുകള്‍ പ്രയോഗിക്കാനുള്ള അനുമതി സഖ്യകക്ഷികളോട് സെലന്‍സ്‌കി ആവശ്യപ്പെട്ടിരുന്നു

റഷ്യന്‍ ആക്രമണത്തിനിടെ യുക്രെയ്‌ന്റെ എഫ്-16 യുദ്ധവിമാനം തകര്‍ന്നു
റഷ്യന്‍ ആക്രമണത്തിനിടെ യുക്രെയ്‌ന്റെ എഫ്-16 യുദ്ധവിമാനം തകര്‍ന്നു

കീവ്: യുക്രെയ്‌ന്റെ അമേരിക്കന്‍ നിര്‍മ്മിത എഫ്-16 യുദ്ധവിമാനങ്ങളിലൊന്ന് റഷ്യന്‍ ആക്രമണത്തിനിടെ തകര്‍ന്നതായി റിപ്പോര്‍ട്ട്. യുക്രേനിയന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച രാജ്യത്തുടനീളം നടന്ന വന്‍ റഷ്യന്‍ മിസൈല്‍ ആക്രമണത്തിനിടയിലാണ് വിമാനം തകര്‍ന്നത്. അപകടത്തില്‍ വിമാനത്തിന്റെ പൈലറ്റ് ഒലെക്സി മെസ് കൊല്ലപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചു.

യുദ്ധ വിമാനങ്ങള്‍ക്കായി മാസങ്ങളായി നടത്തിയ അഭ്യര്‍ത്ഥനയ്ക്ക് പിന്നാലെ കഴിഞ്ഞവര്‍ഷമാണ് വിമാനം കൈമാറാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പ്രസിഡന്റ് ബൈഡന്‍ ഒടുവില്‍ പച്ചക്കൊടി കാട്ടിയത്. വിമാനങ്ങള്‍ വിതരണം ചെയ്തതിന് ശേഷമുള്ള ആദ്യ നഷ്ടമാണ് ഇത്. ശത്രുസൈന്യത്തിന്റെ വെടിവെയ്പ്പിലൂടെയല്ല ജെറ്റ് തകര്‍ന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പൈലറ്റിന്റെ പിഴവാണ് കാരണമെന്നാണ് യുക്രെയിന്‍ സൈന്യം വ്യക്തമാക്കുന്നത്.

Also Read: ‘നയം മാറ്റാൻ മുട്ട് വിറയ്ക്കും’: റഷ്യയ്ക്ക് മുന്നിൽ അടിപതറുന്ന അമേരിക്ക

ഇതുവരെ നടത്തിയ വ്യോമാക്രമണത്തില്‍ റഷ്യയുടെ മൂന്ന് ക്രൂയിസ് മിസൈലുകളും ഒരു ഡ്രോണും യുക്രെയിന്‍ തകര്‍ത്തതായാണ് വിവരം. അതേസമയം യുക്രെയ്നിന്റെ ഏതാനും എഫ്-16 വിമാനങ്ങളില്‍ ഒന്ന് നശിപ്പിക്കപ്പെട്ടുവെന്ന വാര്‍ത്ത കീവിന് വലിയ തിരിച്ചടിയാണ്. റഷ്യന്‍ ഡ്രോണുകളും മിസൈലുകളും തകര്‍ക്കാന്‍ അമേരിക്ക വാഗ്ദാനം ചെയ്ത 80 എഫ്-16 വിമാനങ്ങളില്‍ ആദ്യത്തേത് യുക്രെയ്നില്‍ എത്തിയതായി ആഗസ്റ്റ് 4 ന് സെലന്‍സ്‌കി പ്രഖ്യാപിച്ചിരുന്നു.

റഷ്യയില്‍ കൂടുതല്‍ ദീര്‍ഘദൂര മിസൈലുകള്‍ പ്രയോഗിക്കാനുള്ള അനുമതി സഖ്യകക്ഷികളോട് സെലന്‍സ്‌കി ആവശ്യപ്പെട്ടിരുന്നു. ആയുധങ്ങള്‍ക്ക് പുറമെ 24 ജെറ്റുകള്‍ നെതര്‍ലാന്‍ഡ്‌സ് യുക്രെയിന് നല്‍കുമെന്ന് ഡച്ച് ചീഫ് ഓഫ് ഡിഫന്‍സ് ജനറല്‍ ഒനോ ഐഷെല്‍ഷൈം അറിയിച്ചിരുന്നു. ആധുനിക പാശ്ചാത്യ വിമാനങ്ങള്‍ യുദ്ധക്കളത്തില്‍ തങ്ങളുടെ സേനയ്ക്ക് മുന്‍തൂക്കം നല്‍കുമെന്നാണ് കീവ് പ്രതീക്ഷിക്കുന്നത്, പ്രത്യേകിച്ച് റഷ്യന്‍ മിസൈലുകള്‍ വെടിവച്ചിടാനും മുന്‍നിരയിലുള്ള സൈനികരെ സംരക്ഷിക്കാനും ഇത് സഹായകമാകും.

Also Read: അമേരിക്കൻ നിലപാട് ഇരട്ടതാപ്പ്, ഗാസയിലെ ശവംതീനികളായ ‘കഴുകൻമാർ’

2023 ഓഗസ്റ്റില്‍ സന്നദ്ധരായ യൂറോപ്യന്‍ സഖ്യകക്ഷികളെ യുക്രെയ്‌നിലേക്ക് അയയ്ക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തീരുമാനിച്ചതിന് പിന്നാലെ 65 എഫ്-16 വിമാനങ്ങളാണ് നാറ്റോ രാജ്യങ്ങള്‍ യുക്രെയിന് വാഗ്ദാനം ചെയ്തത്. പാട്രിയറ്റ്, നസാംസ് തുടങ്ങി പാശ്ചാത്യര്‍ വിതരണം ചെയ്യുന്ന പരിമിതമായ ഭൂതല-വിമാന മിസൈല്‍ സംവിധാനങ്ങള്‍ക്കൊപ്പമാണ് എഫ്-16 യുദ്ധവിമാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. റഷ്യന്‍ ഗ്ലൈഡ് ബോംബുകള്‍ക്കെതിരെ വലിയ പ്രതിരോധം തീര്‍ക്കുന്ന വിമാനങ്ങള്‍ പോപ്പ്-ഔട്ട് വിംഗ് കിറ്റുകളും, ഗൈഡന്‍സ് മൊഡ്യൂളുകളും ഘടിപ്പിച്ച, ജെഡിഎഎം യുദ്ധോപകരണങ്ങള്‍ പോലെ കൃത്യമായ സ്ട്രൈക്ക് സ്റ്റാന്‍ഡ്-ഓഫ് കഴിവുകള്‍ നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നുണ്ട്.

എന്താണ് എഫ്16?

അമേരിക്കന്‍ നിര്‍മ്മിത അത്യാധുനിക സംവിധാനങ്ങളുള്ള പോര്‍വിമാനമാണ് എഫ്16. എഫ് 16 ഫൈറ്റിങ് ഫാല്‍ക്കണ്‍ എന്നാണ്. പോരാടും പരുന്ത് എന്നര്‍ഥം വരുന്ന ഈ പോര്‍വിമാനം അമേരിക്കന്‍ പ്രതിരോധ മേഖലയുടെ ഏറ്റവും വലിയ ശക്തികളിലൊന്നാണ്. ബാറ്റില്‍ സ്റ്റാര്‍ ഗലാക്റ്റിക്ക എന്ന പ്രസിദ്ധമായ സ്റ്റാര്‍ വേള്‍ഡ് മിനി സിരീസിനുശേഷം വൈമാനികര്‍ ഇതിനെ ‘വൈപര്‍'(Viper) എന്നും വിളിക്കുന്നു.

Also Read: ഇസ്രയേലിലും യുക്രെയിനിലും ഒരേസമയം ആക്രമണം, പകച്ച് അമേരിക്കൻ ചേരി, വരുന്നത് വൻ യുദ്ധം

ഭാരം കുറഞ്ഞ അത്യാധുനിക സംവിധാനങ്ങളുള്ള പോര്‍വിമാനമായാണ് ജനറല്‍ ഡൈനാമിക്‌സ് ഇതിനെ വികസിപ്പിച്ചെടുത്തത്. പിന്നീട് ഓരോ അവസരത്തിലും പുതിയ സംവിധാനങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. എഫ്16 ന് കുറഞ്ഞ കാലത്തിനിടെ വിവിധ രാജ്യങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ കഴിഞ്ഞു. ഇതിന്റെ ഉപയോഗത്തിലെ വൈവിധ്യം തന്നെയായിരുന്നു ഇതിന്റെ പിന്നിലെ രഹസ്യം. തുടര്‍ന്ന് വിദേശ വിപണിയില്‍ വില്‍പനയ്ക്ക് വയ്ക്കാനും അമേരിക്കയ്ക്ക് കഴിഞ്ഞു.

ചുരുങ്ങിയത് 25 രാജ്യങ്ങളിലേയ്ക്കു എഫ്16 കയറ്റുമതി ചെയ്തിട്ടുണ്ട്. പഴക്കം ചെന്ന 300 മിഗ് 21-കള്‍ക്ക് പകരംവയ്ക്കാനായി നേരത്തെ ഇന്ത്യയും എഫ്16 വാങ്ങാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ ഈ നീക്കം ഉപേക്ഷിച്ച ഇന്ത്യ ഫ്രാന്‍സിന്റെ റാഫെല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

Top