യുക്രേനിയന്‍ ഏജന്റുമാര്‍ സിറിയയില്‍ അല്‍-ഖ്വയ്ദയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന ഗുരുതര ആരോപണം ഉന്നയിച്ച് സിറിയ. അല്‍ഖ്വയ്ദ പോരാളികള്‍ക്ക് ഡ്രോണ്‍ യുദ്ധപരിശീലനവും, മാനുഷിക സഹായങ്ങള്‍ക്ക് പകരമായി അമേരിക്ക നല്‍കുന്ന ചില ആയുധങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഡമാസ്‌കസിലെ സര്‍ക്കാര്‍ ആര്‍ടിയോട് വെളിപ്പെടുത്തി.
ഹയാത്ത് തഹ്രീര്‍-അല്‍-ഷാം (എച്ച്ടിഎസ്) എന്ന പേരില്‍ പുനര്‍നാമകരണം ചെയ്യപ്പെട്ട ജഭത് അല്‍-നുസ്റ എന്ന ഭീകരസംഘടനയെ സിറിയയുടെ വടക്കുപടിഞ്ഞാറന്‍ ഇദ്ലിബ് പ്രവിശ്യയുടെ ഭാഗങ്ങളിലേക്ക് നിലവിൽ ചുരുക്കിയിരിക്കുന്നു, അതേ സമയം, സിറിയക്ക് ഭീഷണി ഉയര്‍ത്തിയിരുന്ന വിവിധ വിമത തീവ്രവാദികളെ പരാജയപ്പെടുത്താന്‍ റഷ്യയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും സിറിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ യുക്രെയ്ന്‍ അല്‍ഖ്വയ്ദ പോലുള്ള ഭീകരസംഘടനകളിലുള്ളവര്‍ക്ക് ഡ്രോണുകള്‍ പറത്തുന്നതിൽ പരിശീലനം നൽകുന്നതായും, അവര്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്യുന്നതായും സിറിയ ആരോപിക്കുന്നു.
Also Read: അമേരിക്കൻ യുദ്ധക്കപ്പലിനു നേരെയും ആക്രമണം ? അറബിക്കടലിലും ചെങ്കടലിലും താണ്ഡവമാടി ഇറാൻ അനുകൂല ഹൂതികൾ
അമേരിക്കന്‍ നിര്‍മ്മിത സ്വിച്ച് ബ്ലേഡുകള്‍, 600 ഡ്രോണുകള്‍, എന്നിവ സിറിയന്‍ തീവ്രവാദികള്‍ക്ക് മാനുഷിക സഹായം എന്ന് ലേബല്‍ ചെയ്ത പെട്ടികളില്‍ വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും തെളിവായി പുറത്തുവന്നിട്ടുണ്ട്. സിറിയക്കാരെയും റഷ്യക്കാരെയും കൊല്ലാന്‍ ഏകദേശം 250 യുക്രേനിയന്‍ ഇന്‍സ്ട്രക്ടര്‍മാര്‍ അല്‍ഖ്വയ്ദ തീവ്രവാദികളെ പരിശീലിപ്പിക്കുന്നുണ്ടെന്ന് സിറിയ പറയുന്നതും ഇത്തരം അനവധി തെളിവുകൾ നിരത്തിയാണ്. സിറിയന്‍ ഇന്റലിജന്‍സും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് നിയന്ത്രിത പ്രദേശത്തെ, പ്രത്യേകിച്ച് ഖമൈമിലെ റഷ്യന്‍ താവളം ആക്രമിക്കാന്‍ യുക്രെയ്ന്‍ തീവ്രവാദികളെ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് സിറിയ പറയുന്നു. ഇതിനായി ഡ്രോണുകളും മയക്കുമരുന്നുകളും തീവ്രവാദികള്‍ക്ക് യുക്രെയ്ന്‍ എത്തിച്ചു നല്‍കുന്നു. ഇതിന് പകരമായി റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യണമെന്നാണ് യുക്രെയ്‌ൻ അവർക്ക് മുന്നിൽ വെക്കുന്ന വ്യവസ്ഥയെന്ന് സിറിയ ആരോപിക്കുന്നു.
അതേസമയം, അഫ്ഗാന്‍ യുദ്ധസമയത്ത് സോവിയറ്റ് യൂണിയനെതിരെ പോരാടുന്ന മുസ്ലീങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഒരു ‘ലോജിസ്റ്റിക് നെറ്റ്വര്‍ക്ക്’ എന്ന നിലയിലാണ് അല്‍ഖ്വയ്ദ ആരംഭിക്കുന്നത്. 2001 സെപ്തംബര്‍ 11 ന് മുമ്പ്, അല്‍ ഖ്വയ്ദയെക്കുറിച്ചോ അതിന്റെ സ്ഥാപകനായ ഒസാമ ബിന്‍ ലാദനെക്കുറിച്ച് കാര്യമായ അറിവുണ്ടായിരുന്നില്ല. എന്നാല്‍ 1970-കളുടെ അവസാനത്തിലും സോവിയറ്റ് യൂണിയന്റെ അഫ്ഗാനിസ്ഥാനിലെ അധിനിവേശത്തിലും തുടങ്ങിയതാണ്, ‘അടിസ്ഥാനം’ എന്ന അർഥം വരുന്ന അറബി പേരിലുള്ള തീവ്രവാദ ഇസ്ലാമിക ശൃംഖലയുടെ വേരുകള്‍.
Also Read : യുദ്ധത്തില്‍ ഉത്തരകൊറിയന്‍ പട്ടാളക്കാരും; ഒടുവില്‍ റഷ്യയുടെ സ്ഥിരീകരണമെത്തി
അമേരിക്കയ്ക്കും ജൂതന്മാര്‍ക്കും അവരുടെ സഖ്യകക്ഷികള്‍ക്കുമെതിരെ യുദ്ധം പ്രഖ്യാപിച്ചതിനെ തുടർന്ന്, 9/11 സംഭവത്തോടെ ഏകദേശം 3,000 മരണങ്ങള്‍ക്കും, ലോകത്തെ നടുക്കിയ നിരവധി മാരകമായ ആക്രമണങ്ങള്‍ക്കും അല്‍ഖ്വയ്ദ ഉത്തരവാദിയാണെന്ന് കണ്ടെത്തിയിരുന്നു. ആഗോള ഭീകര ശൃംഖല മിഡില്‍ ഈസ്റ്റിലും അതിനപ്പുറവുമുള്ള റാഡിക്കല്‍ ഗ്രൂപ്പുകളുമായും അതിനു ബന്ധമുണ്ട്. സൗദി ഭരണകൂടം നാടുകടത്തുകയും പിന്നീട് 1994-ല്‍ പൗരത്വം ഇല്ലാതാക്കുകയും ചെയ്തതോടെ, ബിന്‍ ലാദന്‍ അഫ്ഗാനിസ്ഥാന്‍ വിട്ട് സുഡാനില്‍ പ്രവര്‍ത്തനം ആരംഭിച്ചു, അമേരിക്കയെ നമ്പര്‍ 1 ശത്രു ആയി കാണുകയും ചെയ്തു.
1996-ല്‍ സുഡാനില്‍ നിന്ന് പുറത്താക്കപ്പെട്ട ബിന്‍ ലാദന്‍ താലിബാന്റെ സംരക്ഷണയില്‍ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങി, അവിടെ ആയിരക്കണക്കിന് മുസ്ലീം കലാപകാരികള്‍ക്ക് സൈനിക പരിശീലനം നല്‍കി. 1996-ല്‍, അമേരിക്കയ്ക്കെതിരെ അദ്ദേഹം ഫത്വ പ്രഖ്യാപിച്ചു, ‘രണ്ട് വിശുദ്ധ സ്ഥലങ്ങളുടെ ഭൂമി കൈവശപ്പെടുത്തുന്ന അമേരിക്കക്കാര്‍ക്കെതിരായ യുദ്ധപ്രഖ്യാപനം’എന്ന പ്രതിഷേധ വാക്യം ഉദ്ധരിച്ച് 1998 ല്‍ അമേരിക്ക, ഇസ്രായേല്‍, മറ്റ് സഖ്യകക്ഷികള്‍ എന്നിവർക്കെതിരെ അവർ രണ്ടാം ഫത്വ പുറപ്പെടുവിച്ചു.
Also Read: ട്രംപിന്റെ വരവോടെ പുതിയൊരു പരിവർത്തനത്തിന് തയ്യാറെടുത്ത് പാശ്ചാത്യലോകം
2001 സെപ്തംബര്‍ 11 ന് ശേഷം, നാല് യാത്രാ വിമാനങ്ങള്‍ അല്‍ ഖ്വയ്ദ ഭീകരര്‍ ഹൈജാക്ക് ചെയ്തു. ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍, ഡിസി, പെന്‍സില്‍വാനിയയിലെ സോമര്‍സെറ്റ് കൗണ്ടി എന്നിവിടങ്ങളില്‍ 2,977 ഇരകളുടെ കൂട്ടക്കൊലയ്ക്ക് കാരണക്കാരായി, ഇതോടെ ബിന്‍ ലാദന്‍ ലോകത്തിനു മുന്നില്‍ നോട്ടപ്പുള്ളിയായി മാറി. 2022 ജൂലൈ 31ന്, അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തിലാണ് ബിന്‍ ലാദന്‍ കൊല്ലപ്പെടുന്നത്.