മോസ്കോ: റഷ്യയെ വിറപ്പിച്ച് തലസ്ഥാന നഗരമായ മോസ്കോയില്‍ യുക്രെയ്ന്റെ ഡ്രോണ്‍ ആക്രമണം. 34 ഡ്രോണുകളാണ് യുക്രെയ്ന് റഷ്യയിലേക്ക് പറത്തിയത്. രാവിലെ ഏഴു മണിക്കും പത്തുമണിക്കുമിടയിലായിരുന്നു ആക്രമണമെന്നാണ് റഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. എല്ലാ ഡ്രോണുകളും വെടിവച്ചിട്ടെന്ന് റഷ്യ വ്യക്തമാക്കി.
റഷ്യന്‍ തലസ്ഥാനത്ത് ഇതുവരെ നടന്നതില്‍ വെച്ച് ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണ് ഇത്. ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് രണ്ട് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. സ്ഫോടകവസ്തുക്കള്‍ വീണ് രണ്ട് വീടുകള്‍ക്ക് തീപിടിച്ചു. ഗുരുതരമായി പൊള്ളലേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.