അണിയറയിലൊരുങ്ങി ഉലകനായകന്‍ ചിത്രം ‘തഗ് ലൈഫ്’. മണിരത്‌നത്തിന്റെ മറ്റൊരു ബിഗ് ബജറ്റ് ചിത്രം കൂടിയെത്തുമ്പോള്‍ ചിമ്പുവിനൊപ്പം അശോക് സെല്‍വനും ഭാഗമാകുന്നു എന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമെത്തിയിരുന്നു. നിലവില്‍ സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ പുരോഗമിക്കുകയാണ്. ജൂണ്‍ ആദ്യ വാരത്തോടെ ഈ ഷെഡ്യൂള്‍ അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ വിദേശത്തായിരിക്കും ചിത്രീകരിക്കുക. 1987ല്‍ പുറത്തിറങ്ങിയ ‘നായകന്’ ശേഷം മണിരത്‌നവും കമലും ഒന്നിക്കുന്നു എന്നതാണ് ‘തഗ് ലൈഫി’ന്റെ ഏറ്റവും വലിയ പ്രത്യേകത, രവി കെ ചന്ദ്രന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും അന്‍പറിവ് സംഘട്ടന സംവിധാനവും നിര്‍വ്വഹിക്കുന്നു. മലയാളത്തില്‍ നിന്ന് ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ് തുടങ്ങിയവരും തഗ് ലൈഫിന്റെ ഭാഗമാകുന്നുണ്ട്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും റെഡ് ജയന്റ്‌റ് മൂവീസും ചേര്‍ന്നാണ് തഗ് ലൈഫ് നിര്‍മ്മിക്കുന്നത്. ചിമ്പു, തൃഷ, ഗൗതം കാര്‍ത്തിക് എന്നിവരും സിനിമയുടെ ഭാഗമാണ്.