‘ഉള്ളൊഴുക്ക്’ ഇനി ഒടിടിയിലേക്ക്

‘ഉള്ളൊഴുക്ക്’ ഇനി ഒടിടിയിലേക്ക്
‘ഉള്ളൊഴുക്ക്’ ഇനി ഒടിടിയിലേക്ക്

പാര്‍വതി തിരുവോത്തും ഉര്‍വശിയും പ്രധാന കഥാപാത്രങ്ങളായി എത്തിയതാണ് ഉള്ളൊഴുക്ക്. സംവിധാനം നിര്‍വഹിച്ചത് ക്രിസ്റ്റോ ടോമിയാണ്. മികച്ച പ്രതികരണമാണ് ഉള്ളൊഴുക്കിന് ലഭിച്ചത്. ഒടിടിയിലേക്ക് ഉള്ളൊഴുക്ക് എത്തുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഉള്ളൊഴുക്ക് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരിക്കും ഒടിടിയില്‍ എത്തുക. ഒടിടിയില്‍ എത്തുക ഓഗസ്റ്റിലായിരിക്കും. ഉള്ളൊഴുക്ക് പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒരു ചിത്രവും ആണ്. ഉള്ളൊഴുക്ക് ഇന്ത്യയില്‍ ആകെ 4.4 കോടി രൂപയാണ് നേടിയതെന്നാണ് സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട്.

കുട്ടനാടിന്റെ വെള്ളപ്പൊക്കത്തിന്റെ ദുരിതം പകര്‍ത്തിയുള്ള കഥയാണ് കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ ഉള്ളൊഴുക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്. ശവമടക്ക് നടത്താന്‍ വെള്ളമിറങ്ങാന്‍ കാത്തിരിക്കുന്നവരുടെ കഥയാണ് തീവ്ര ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നതാണ് പ്രത്യേകത. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ഷെഹ്‌നാദ് ജലാലാണ്. സംഗീതം നിര്‍വഹിച്ചത് സുഷിന്‍ ശ്യാമും.

മുംബൈ ആസ്ഥാനമായ സിനിസ്ഥാന്‍ ഫിലിം കമ്പനി നടത്തിയ പ്രശസ്തമായ ഒരു അഖിലേന്ത്യ തിരക്കഥാ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയതാണ് ഫ്യൂണറല്‍. ദ ഫ്യൂണറലാണ് ക്രിസ്റ്റോ ടോമി സംവിധാനം നിര്‍വഹിച്ച് ഉള്ളൊഴുക്കായത്. ചലച്ചിത്ര വ്യാകരണങ്ങളിലൂന്നൂമ്പോഴും പുതിയ വഴികള്‍ തന്റെ പ്രേക്ഷകരിലേക്ക് തുറനനിടുന്ന ഒരു യുവ സംവിധായകനാണ് ഉള്ളൊഴുക്കിലൂടെയും വെളിപ്പെടുന്നത്. ഉര്‍വശിക്കും പാര്‍വതി തിരുവോത്തിനും പുറമേ ചിത്രത്തില്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍ വീണാ രാധാകൃഷ്ണന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലുണ്ട്. പരത്തിപ്പറയാതെ കുഞ്ഞു കുഞ്ഞു സംഭാഷണങ്ങളിലൂടെ കഥാപാത്രങ്ങളിലൂടെ വൈകാരികത പകര്‍ത്തുകയാണ് ഉള്ളൊഴുക്കില്‍ നടത്തിയിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നതും ക്രിസ്റ്റോ ടോമിയാണ്. ശരിക്കും ഉള്ളൊഴുക്കിലൂടെ മലയാളത്തിന്റെ ഭാവി സിനിമാ കാഴ്ചയെ സമ്പന്നമാക്കാന്‍ പോന്ന ഭാവ സംവിധായകന്‍ എന്ന നിലയില്‍ ക്രിസ്റ്റോ ടോമിക്കുണ്ടെന്നതിന് തിയറ്ററുകള്‍ സാക്ഷിയായിരുന്നു. മറ്റൊരു ശ്രേണിയിലുള്ളതാണ് ഉള്ളൊഴുക്കെന്ന് പ്രചരിച്ചതിനാനാലായിരിക്കാം തിയറ്ററുകളില്‍ ആളെ നിറയ്ക്കാന്‍ സാധിക്കാതെ പോയത്.

Top