CMDRF

എല്ലാമറിയാമെന്ന നന്ദകുമാറിന്റെ പരാമര്‍ശം തള്ളി ഉമ തോമസ്

എല്ലാമറിയാമെന്ന നന്ദകുമാറിന്റെ പരാമര്‍ശം തള്ളി ഉമ തോമസ്
എല്ലാമറിയാമെന്ന നന്ദകുമാറിന്റെ പരാമര്‍ശം തള്ളി ഉമ തോമസ്

തിരുവനന്തപുരം: ദല്ലാള്‍ നന്ദകുമാര്‍ തന്നെക്കുറിച്ച് നടത്തിയ പരാമര്‍ശം തള്ളി ഉമ തോമസ്. അനില്‍ ആന്റണിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിനിടെ, എംഎല്‍എ. പി.ജെ. കുര്യനും ഉമാ തോമസിനും കാര്യങ്ങളെല്ലാം അറിയാം എന്നായിരുന്നു നന്ദകുമാറിന്റെ പരാമര്‍ശം.

എന്നാല്‍, നന്ദകുമാറുമായി വര്‍ഷങ്ങളുടെ പരിചയമുണ്ടെന്നും അദ്ദേഹം തന്നെക്കുറിച്ച് പറഞ്ഞതില്‍ യാതൊരു വാസ്തവവും ഇല്ലെന്നും ഉമ തോമസ് പ്രതികരിച്ചു. നന്ദുമാറിനെ നന്ദപ്പന്‍ എന്നുപറഞ്ഞാണ് അറിയുന്നത്. പി.ടി തോമസ് ഇതുസംബന്ധിച്ച് ഒന്നും തന്നോട് പറഞ്ഞിരുന്നില്ല. എന്താണ് ഇങ്ങനെ പറയുന്നതെന്ന് അറിയില്ലെന്നും ഉമാ തോമസ്പ്രതികരിച്ചു.

പത്തനംതിട്ടയിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി അനില്‍ ആന്റണിക്കെതിരേ ഗുരുതര ആരോപണങ്ങളായിരുന്നു നന്ദകുമാര്‍ ഉന്നയിച്ചത്. സി.ബി.ഐ. സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിയമനത്തിന് തന്റെ കൈയില്‍നിന്ന് അനില്‍ ആന്റണി 25 ലക്ഷം കൈപ്പറ്റിയെന്നായിരുന്നു നന്ദകുമാറിന്റെ ആരോപണം.പി.ജെ. കുര്യനും ഉമാ തോമസിനും കാര്യങ്ങളെല്ലാം അറിയാംമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top