CMDRF

സമസ്തയേയും ജിഫ്രി തങ്ങളേയും അധിക്ഷേപിച്ചതിനെയാണ് ഉമര്‍ഫൈസി എതിര്‍ത്തത്: ഒ.പി. അഷ്റഫ്

സമസ്തയേയും ജിഫ്രി തങ്ങളേയും അധിക്ഷേപിച്ചതിനെയാണ് ഉമര്‍ഫൈസി എതിര്‍ത്തത്: ഒ.പി. അഷ്റഫ്
സമസ്തയേയും ജിഫ്രി തങ്ങളേയും അധിക്ഷേപിച്ചതിനെയാണ് ഉമര്‍ഫൈസി എതിര്‍ത്തത്: ഒ.പി. അഷ്റഫ്

കോഴിക്കോട്: സമസ്ത മുശാവറ അംഗം ഉമര്‍ഫൈസി മുക്കത്തിന് പിന്തുണയുമായി എസ്.കെ.എസ്.എസ്.എഫ്. സമസ്തയേയും ജിഫ്രി തങ്ങളേയും അധിക്ഷേപിച്ചതിനെയാണ് ഉമര്‍ഫൈസി എതിര്‍ത്തതെന്ന് എസ്.കെ.എസ്.എസ്.എഫ്. ജനറല്‍ സെക്രട്ടറി ഒ.പി. അഷ്റഫ്. ഇത് ഉമര്‍ ഫൈസിയുടെ മാത്രം അഭിപ്രായമല്ല സമസ്തയുടെ പൊതുവികാരമാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും മുസ്ലിം ലീ?ഗിനെതിരെ രൂക്ഷവിമര്‍ശനവുമായി ഉമര്‍ഫൈസി മുക്കം രംഗത്തെത്തിയിരുന്നു. പി.എം.എ സലാമിനെ ലീഗ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലീഗ് ജനറല്‍ സെക്രട്ടറി സമസ്തയെ നിരന്തരം അപമാനിക്കുകയാണ്. ഇതില്‍ സമസ്ത പ്രവര്‍ത്തകര്‍ക്ക് വേദനയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമസ്ത വിലക്കിയ പരിപാടികളില്‍ പാണക്കാട്ടെ നേതൃത്വം പങ്കെടുക്കുന്നതിലും അദ്ദേഹം എതിര്‍പ്പറിയിച്ചിരുന്നു. എന്നാല്‍, പ്രസ്താവന വിവാദമായതോടെ മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി ഉള്‍പ്പെടെയുള്ളവര്‍ ഉമര്‍ഫൈസി മുക്കത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ലീഗിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ലീഗ് മാത്രമേ ഇടപെടുകയുള്ളൂ. ഇക്കാര്യത്തില്‍ മറ്റ് ആരെയും ഇടപെടാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും ഷാജി പറഞ്ഞു.

വളരെ മോശമായ രീതിയില്‍ അവഹേളിച്ചും പരിഹസിച്ചും നടത്തിയ ഇടപെടലുകളെയാണ് ഉയര്‍ത്തിക്കാണിച്ചിട്ടുള്ളത്. ഇത് ഉമര്‍ ഫൈസിയുടെ മാത്രം അഭിപ്രായമല്ല. മറിച്ച്, സമസ്ത പ്രവര്‍ത്തകരുടെ പൊതുവികാരമാണ്. മുസ്ലിം ലീഗ് തിരുത്തണമെന്നാണ് സമസ്തയുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Top