CMDRF

അക്രമങ്ങൾ നടത്താൻ കഴിയുന്നില്ല, ഇന്ത്യയിൽ ഐഎസ് റിക്രൂട്ട്; മുന്നറിയിപ്പ് നൽകി യുഎൻ

അക്രമങ്ങൾ നടത്താൻ കഴിയുന്നില്ല, ഇന്ത്യയിൽ ഐഎസ് റിക്രൂട്ട്; മുന്നറിയിപ്പ് നൽകി യുഎൻ
അക്രമങ്ങൾ നടത്താൻ കഴിയുന്നില്ല, ഇന്ത്യയിൽ ഐഎസ് റിക്രൂട്ട്; മുന്നറിയിപ്പ് നൽകി യുഎൻ

യുഎൻ: ഭീകരസംഘടനയായ ഇസ്​ലാമിക് സ്റ്റേറ്റ് (ഐഎസ്) അനുഭാവികൾ വഴി ഇന്ത്യയിൽ പ്രവർത്തകരെ റിക്രൂട്ട് ചെയ്യുന്നതായി യുഎൻ മുന്നറിയിപ്പ്. ഇസ്‍ലാമിക് സ്റ്റേറ്റ് ഇൻ ഇറാഖ് ആൻഡ് ലെവന്റ് – ഖൊറാസാനെ (ഐഎസ്ഐഎൽ–കെ) ആണ് വ്യക്തികളെ ഒറ്റയ്ക്ക് സംഘടനയിലേക്ക് ആകർഷിക്കാൻ നീക്കം നടത്തുന്നതെന്ന് ഭീകര സംഘടനകളുടെ പ്രവർത്തനം വിലയിരുത്തുന്ന യുഎൻ വിഭാഗം പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു.

ഇന്ത്യയിൽ വ്യാപകമായ അക്രമങ്ങൾ നടത്താൻ കഴിയാതെ വന്നതിനാലാണ് ഈ മാതൃക സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി ഹിന്ദു– മുസ്​ലിം വിരോധം വളർത്താൻ ഉറുദുവിൽ ഒരു ബുക്ക്​ലെറ്റ് പുറത്തിറക്കിയതായും റിപ്പോർട്ട് പറയുന്നു. പ്രവർത്തകരുടെ എണ്ണം നാലായിരത്തിൽ നിന്ന് 6000 ആക്കി വർധിപ്പിച്ച ഐഎസ്ഐഎൽ–കെ ഈ മേഖലയിലെ ഏറ്റവും വലിയ ഭീഷണിയാണ്.

തെഹ്​രീക് താലിബാൻ പാക്കിസ്ഥാൻ (ടിടിപി) ആണ് ഈ മേഖലയിലെ ഭീകരസംഘടനകളെ ഏകോപിപ്പിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. താലിബാൻ, അൽഖായിദ എന്നിവയോടൊപ്പം ചേർന്ന് ടിടിപി തെഹ്​രീക് ജിഹാദ് പാക്കിസ്ഥാൻ (ടിജെപി) എന്ന ഭീകരസംഘടനയ്ക്ക് രൂപം നൽകിയെന്നും ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, മ്യാൻമർ എന്നീ രാജ്യങ്ങൾക്ക് ഇതു ഭീഷണിയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Top