CMDRF

കിട്ടാത്ത റിപ്പോർട്ടിനെ കുറിച്ച് ചോദിച്ചാൽ മറുപടി പറയാൻ കഴിയില്ല; മന്ത്രി കെ രാജൻ

നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കുറ്റക്കാർക്കെതിരെ ഏതറ്റം വരെയും പോകുമെന്നും മന്ത്രി

കിട്ടാത്ത റിപ്പോർട്ടിനെ കുറിച്ച് ചോദിച്ചാൽ മറുപടി പറയാൻ കഴിയില്ല; മന്ത്രി കെ രാജൻ
കിട്ടാത്ത റിപ്പോർട്ടിനെ കുറിച്ച് ചോദിച്ചാൽ മറുപടി പറയാൻ കഴിയില്ല; മന്ത്രി കെ രാജൻ

തിരുവനന്തപുരം: നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യൂ ജോയിൻറ് കമ്മീഷണറുടെ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജൻ. കിട്ടാത്ത റിപ്പോർട്ടിനെ കുറിച്ച് ചോദിച്ചാൽ മറുപടി പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ലാൻഡ് റവന്യൂ ജോയിൻറ് കമ്മീഷണറുടെ റിപ്പോർട്ട് ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കുറ്റക്കാർക്കെതിരെ ഏതറ്റം വരെയും പോകുമെന്നും മന്ത്രി പറഞ്ഞു.

നവീൻ ബാബു സത്യസന്ധനായ ഉദ്യോ​ഗസ്ഥനാണ്. അദ്ദേഹത്തെ നേരത്തെ അറിയാം. ക്രൈം അല്ല ഫയൽ നീക്കത്തിലെ നടപടിക്രമങ്ങൾ ആണ് റവന്യൂ വകുപ്പ് അന്വേഷിക്കുന്നത്. പൊലീസ് അന്വേഷണം നടക്കട്ടെയെന്നും അതിൽ അഭിപ്രായം പറയാനില്ല. ദിവ്യ ഒളിവിൽ ആണോ എന്നതിന് യെസ് എന്നോ നോ എന്നോ പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top