ലാന്‍ഡിംഗ് ഗിയര്‍ തുറക്കാന്‍ സാധിച്ചില്ല; വിമാനം ലാന്‍ഡ് ചെയ്തത് മുന്‍പിലെ ചക്രങ്ങളില്ലാതെ

ലാന്‍ഡിംഗ് ഗിയര്‍ തുറക്കാന്‍ സാധിച്ചില്ല; വിമാനം ലാന്‍ഡ് ചെയ്തത് മുന്‍പിലെ ചക്രങ്ങളില്ലാതെ
ലാന്‍ഡിംഗ് ഗിയര്‍ തുറക്കാന്‍ സാധിച്ചില്ല; വിമാനം ലാന്‍ഡ് ചെയ്തത് മുന്‍പിലെ ചക്രങ്ങളില്ലാതെ

ഇസ്താംബൂള്‍: ലാന്‍ഡിംഗ് ഗിയര്‍ തുറക്കാനാവാതെ വിമാനം താഴെയിറക്കിയത് മുന്‍പിലെ ചക്രങ്ങളില്ലാതെ. ഫെഡ്എക്സ് എയര്‍ലൈന്‍സിന്റെ ബോയിംഗ് 767 (ബിഎഎന്‍) കാര്‍ഗോ വിമാനമാണ് മുന്‍ ചക്രമില്ലാതെ ലാന്‍ഡ് ചെയ്തതായി തുര്‍ക്കി ഗതാഗത മന്ത്രാലയം അറിയിച്ചത്. ഇസ്താംബുള്‍ വിമാനത്താവളത്തിലാണ് വിമാനം ഇറങ്ങിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പാരീസ് ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

ലാന്‍ഡിങ് ഗിയര്‍ തുറക്കാതിരിക്കാനുള്ള കാരണം മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. 10 വര്‍ഷം പഴക്കമുള്ള ബോയിംഗ് 767 ചരക്ക് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അന്വേഷണത്തിന്റെ ഭാഗമായി തങ്ങളുടെ ടീമുകള്‍ സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ചക്രമില്ലാതെ ലാന്‍ഡ് ചെയ്യുമ്പോള്‍ റണ്‍വേയില്‍ നിന്ന് തീപ്പൊരി ചിതറുന്നതും പുക ഉയരുന്നതുമായ വീഡിയോ പ്രചരിച്ചു. വിമാനത്തിന്റെ മുന്‍ഭാഗം റണ്‍വേയില്‍ ഇടിക്കുകയും ചെയ്തു. വളരെ പണിപ്പെട്ടാണ് പൈലറ്റ് സുരക്ഷിതമായി വിമാനം ഇറക്കിയത്.

Top