തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ ആദ്യബജറ്റിനെ ഇന്ത്യയെ തന്നെ മറന്ന ബജറ്റെന്ന് വിശേഷിപ്പിച്ച് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കേന്ദ്ര സർക്കാരിനു തന്നെ എങ്ങനെ മുന്നോട്ടു പോകുമെന്ന് നിശ്ചയമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് കുഞ്ഞാലിക്കുട്ടി വിമർശിച്ചു.
ഭൂരിപക്ഷമില്ലാത്ത സർക്കാരിനെ തൽക്കാലം താങ്ങി നിർത്താനുള്ള ബജറ്റാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ നിന്ന് ഒരു എം പി ഉണ്ടായാൽ പാലും തേനും ഒഴുക്കുമെന്നാണ് പറഞ്ഞതെന്ന് പരാമർശിച്ച കുഞ്ഞാലിക്കുട്ടി ഇപ്പോൾ എംപിയെ കിട്ടിയപ്പോൾ കേരളത്തിന് ഒന്നുമില്ലെന്നും ഭീഷണിപ്പെടുത്തുന്നവർക്ക് മാത്രമാണ് കേന്ദ്ര സർക്കാർ ബജറ്റ് വിഹിതം നൽകുന്നതെന്നും വിമർശിച്ചു.