എഎംഎംഎ എക്‌സിക്യൂട്ടീവ് യോഗം നാളെ ചേരുന്നതില്‍ അനിശ്ചിതത്വം

പുതിയ ജനറല്‍ സെക്രട്ടറിയായി വനിത വരണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം

എഎംഎംഎ എക്‌സിക്യൂട്ടീവ് യോഗം നാളെ ചേരുന്നതില്‍ അനിശ്ചിതത്വം
എഎംഎംഎ എക്‌സിക്യൂട്ടീവ് യോഗം നാളെ ചേരുന്നതില്‍ അനിശ്ചിതത്വം

തിരുവനന്തപുരം: എഎംഎംഎ എക്‌സിക്യൂട്ടീവ് യോഗം നാളെ ചേർന്നേക്കില്ലെന്ന് റിപ്പോർട്ടുകൾ. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച യോഗം ചേരുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ നാളെ യോഗം ചേരുന്നതില്‍ അനിശ്ചിതത്വമുണ്ട്. പ്രസിഡന്റ് മോഹന്‍ലാലിന് അസൗകര്യമുണ്ടെന്നും അതിനാലാണ് യോഗം മാറ്റുന്നതെന്നുമാണ് അനൗദ്യോഗിക വിശദീകരണം.

കൂടുതല്‍ താരങ്ങള്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് യോഗം നാളെ നടക്കില്ലെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. ലൈംഗികാരോപണത്തെ തുടര്‍ന്ന് സിദ്ദിഖ് രാജിവെച്ചതോടെ പുതി ജനറല്‍ സെക്രട്ടറിയെ ഉള്‍പ്പടെ നാളെ ചേരുന്ന എക്‌സിക്യൂട്ടീവ് യോഗം തീരുമാനിക്കുമെന്നായിരുന്നു വിവരം.

Also Read: ‘മണിയൻപിള്ള രാജു വന്ന് വാതിലിൽ മുട്ടിയെന്ന് അന്ന് മിനു പറഞ്ഞിരുന്നു’:ഗായത്രി വര്‍ഷ

അതേസമയം എഎംഎംഎയില്‍ ഭിന്നത രൂക്ഷമായതായും റിപ്പോര്‍ട്ടുകളുണ്ട്. നേതൃത്വത്തെ വിമര്‍ശിച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തി. പുതിയ ജനറല്‍ സെക്രട്ടറിയായി വനിത വരണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. മറ്റൊരു വിഭാഗം ജഗദീഷിന്റെ പേരാണ് നിര്‍ദേശിക്കുന്നത്.

അതേസമയം സിനിമ മേഖലയിലെ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ പ്രത്യേക അന്വേഷണ സംഘം നാളെ യോഗം ചേര്‍ന്നേക്കും. ഇന്ന് അവധിയായതിനാലാണ് നാളെ യോഗം ചേരാന്‍ ആലോചിക്കുന്നത്. ആരോപണം ഉന്നയിച്ചവരുടെ മൊഴി രേഖപ്പെടുത്തുന്നതിലും നാളെ തീരുമാനമുണ്ടാകും. അന്വേഷണ പരിധിയില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തണമോ എന്നും പരിശോധിക്കും.

Top