സ്വകാര്യ സ്കൂൾ ബസിന് നേരെ വെടിയുതിർത്ത് അജ്ഞാതർ

സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

സ്വകാര്യ സ്കൂൾ ബസിന് നേരെ വെടിയുതിർത്ത് അജ്ഞാതർ
സ്വകാര്യ സ്കൂൾ ബസിന് നേരെ വെടിയുതിർത്ത് അജ്ഞാതർ

അംറോഹ: ഉത്തർ പ്രദേശിലെ അംറോഹയിൽ അജ്ഞാതർ സ്കൂൾ വാനിനുനേരെ വെടിയുതിർത്തു. മുംഖം മൂടി ധരിച്ചവരാണ് 28 വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോയ സ്വകാര്യ സ്കൂൾ ബസിന് നേരെ വെടിയുതിർത്തത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

ഗജ്റൌല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മൂന്ന് പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്കൂൾ വാൻ ഓടിച്ചിരുന്ന ആളെ ലക്ഷ്യമിട്ടുള്ളതാണ് ആക്രമണമെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് പ്രതികരിക്കുന്നത്.

Top