ആൾതാമസമില്ലാത്ത വീട്; എന്നാൽ പിടിച്ചെടുത്തത് 550 കിലോ​ഗ്രാം അരി

ലീ​ഗൽ മെട്രോളജി വകുപ്പും ഓണം പ്രമാണിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ അഞ്ചിന് ആരംഭിച്ച പരിശോധന ഈ മാസം 14 വരെ തുടരും.

ആൾതാമസമില്ലാത്ത വീട്; എന്നാൽ പിടിച്ചെടുത്തത് 550 കിലോ​ഗ്രാം അരി
ആൾതാമസമില്ലാത്ത വീട്; എന്നാൽ പിടിച്ചെടുത്തത് 550 കിലോ​ഗ്രാം അരി

ഹരിപ്പാട്: അനധികൃതമായ രീതിയിൽ സൂക്ഷിച്ച അരി പിടികൂടി. കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത് പല്ലന പാനൂരിൽ ആൾതാമസം ഇല്ലാത്ത വീട്ടിൽ സൂക്ഷിച്ച 550 കിലോഗ്രാം അരിയാണ്.

അരി എൻഎഫ്എസ്എ ഗോഡൗണിലേക്ക് മാറ്റുകയും, നടപടികൾക്കായി ജില്ലാ കളക്ടർക്ക് വിവരം കൈമാറുകയും ചെയ്തു. ഓണത്തോടനുബന്ധിച്ച് കരിഞ്ചന്തയും പൂഴ്ത്തിവെയപ്പും തടയുന്നതിന്റെ ഭാഗമായി ഇനിയും പരിശോധന തുടരുമെന്നും സപ്ലൈ ഓഫീസർ അറിയിച്ചു.

Also Read: ശുദ്ധജലം വിതരണം ചെയ്യുന്നത് തടസ്സപ്പെട്ട സംഭവത്തിൽ പരിഹാരം ഉടൻ; വി ശിവൻകുട്ടി

പരിശോധനക്ക് ലീ​ഗൽ മെട്രോളജി വകുപ്പും

Department of Legal Metrology- SYMBOLIC IMAGE

ലീ​ഗൽ മെട്രോളജി വകുപ്പും ഓണം പ്രമാണിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ അഞ്ചിന് ആരംഭിച്ച പരിശോധന ഈ മാസം 14 വരെ തുടരും.

Also Read: കേന്ദ്ര വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിയെന്ന പ്രചാരണം തെറ്റ്

അളവിലും തൂക്കത്തിലും ഉള്ള വെട്ടിപ്പ്, അതോടൊപ്പം യഥാസമയം പുനഃ പരിശോധന നടത്തി കൃത്യത ഉറപ്പുവരുത്താത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള വ്യാപാരം, നിർബന്ധിതമായ പ്രഖ്യാപനങ്ങൾ ഇല്ലാതെയുള്ള പാക്കറ്റ് ഉൽപ്പന്നങ്ങളുടെ വിൽപ്പന എന്നിവ കണ്ടെത്തുന്നതിന് ജില്ലയിൽ പെട്രോൾ പമ്പുകൾ, സൂപ്പർമാർക്കറ്റുകൾ, ഇലക്ട്രിക് ഇലക്ട്രോണിക് ഉൽപന്ന വ്യാപാര സ്ഥാപനങ്ങൾ, ഗ്യാസ് ഏജൻസികൾ, ടെക്‌സ്‌റ്റൈലുകൾ, പഴം-പച്ചക്കറി മാർക്കറ്റുകൾ തുടങ്ങി എല്ലാ വ്യാപാരസ്ഥാപനങ്ങളിലും വകുപ്പ് വ്യാപകമായ പരിശോധന നടത്തും.

Top