ന്യഡല്‍ഹി: കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണത്തിനും വെള്ളിക്കും പ്ലാറ്റിനത്തിനും വില കുറയും. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറ് ശതമാനം കുറച്ചു. പ്ലാറ്റിനത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി 6.4 ശതമാനവും കുറച്ചു. ബജറ്റില്‍ മൊബൈല്‍ ഫോണുകളുടെ തീരുവയും കുറച്ചിട്ടുണ്ട്. ഇതോടെ മൊബൈലിനും ചാര്‍ജറുകള്‍ക്കും ഉള്‍പ്പടെ വില കുറയും.
പ്രധാനമന്ത്രി മുദ്രായോജനയുടെ വായ്പ തുക ഇരട്ടിയാക്കി ഉയര്‍ത്തി. നിലവിലെ 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കിയാണ് വായ്പ പരിധി ഉയര്‍ത്തിയത്. തരുണ്‍ വിഭാഗത്തിന് കീഴില്‍ മുമ്പ് എടുത്ത വായ്പകള്‍ വിജയകരമായി തിരിച്ചടച്ചവര്‍ക്ക് എംഎസ്എംഇകള്‍ക്കുള്ള വായ്പാ പിന്തുണ ലഭിക്കുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ വ്യക്തമാക്കി.
കേന്ദ്ര ബഡ്ജറ്റില്‍ പ്രവര്‍ത്തി സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഷികമേഖലയ്ക്ക് 1.52 ലക്ഷം കോടി രൂപ നീക്കിവെക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. കാര്‍ഷിക മേഖലയില്‍ ഉല്‍പാദനവും വിതരണവും കാര്യക്ഷമമാക്കാന്‍ ഈ ഫണ്ട് വിനിയോഗിക്കുമെന്നും വിവിധ പദ്ധതികള്‍ ഇതിന് വേണ്ടി തയ്യാറാക്കുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.