CMDRF

‘ആദര്‍ശമുള്ള നേതാവ്, പാര്‍ട്ടിയോട് വലിയ കടപ്പാട്, മകന്‍ തോല്‍ക്കുമെന്ന് പറഞ്ഞത് അത്ഭുതപ്പെടുത്തി’; എ.കെ ആന്റണിയെ പുകഴ്ത്തി രാജ്‌നാഥ് സിംഗ്

‘ആദര്‍ശമുള്ള നേതാവ്, പാര്‍ട്ടിയോട് വലിയ കടപ്പാട്, മകന്‍ തോല്‍ക്കുമെന്ന് പറഞ്ഞത് അത്ഭുതപ്പെടുത്തി’; എ.കെ ആന്റണിയെ പുകഴ്ത്തി രാജ്‌നാഥ് സിംഗ്
‘ആദര്‍ശമുള്ള നേതാവ്, പാര്‍ട്ടിയോട് വലിയ കടപ്പാട്, മകന്‍ തോല്‍ക്കുമെന്ന് പറഞ്ഞത് അത്ഭുതപ്പെടുത്തി’; എ.കെ ആന്റണിയെ പുകഴ്ത്തി രാജ്‌നാഥ് സിംഗ്

പത്തനംതിട്ട: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയെ പുകഴ്ത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. എ കെ ആന്റണി ആദര്‍ശമുള്ള നേതാവാണെന്നും പാര്‍ട്ടിയോട് വലിയ കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മകന്‍ തോല്‍ക്കുമെന്ന് എ കെ ആന്റണി പറഞ്ഞത് അത്ഭുതപ്പെടുത്തി. പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദ്ദം കൊണ്ടാകാം അനില്‍ ആന്റണിയെ പിന്തുണയ്ക്കാത്തതെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

അനില്‍ ആന്റണിക്ക് എല്ലാ പിന്തുണയും ഉണ്ടെന്ന് അറിയാം. വോട്ടെടുപ്പ് ദിവസം അച്ഛന്റെ അനുഗ്രഹം വാങ്ങിവേണം ഇറങ്ങാന്‍. ആന്റണിയെ കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂവെന്നും എന്നാല്‍ മറ്റ് നേതാക്കള്‍ അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.

ബഹിരാകാശ രംഗത്ത് ഇന്ത്യ ഒട്ടേറെ വളര്‍ന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ നേതാവിന്റെ ലോഞ്ചിങ് ഇതുവരെ ഉണ്ടായില്ല. ഒരു രാഹുല്‍യാന്‍ ഉണ്ടാവില്ല, ഒരിടത്തും രാഹുല്‍ ജയിക്കില്ല. കോണ്‍ഗ്രസും ഇടതുപക്ഷവും കേരളത്തില്‍ മത്സരിക്കുന്നതായി അഭിനയിക്കുന്നു. അവര്‍ രണ്ടുപേരും രാഹുലിനെ പിന്തുണയ്ക്കുന്നുവെന്നും ഇവര്‍ ജനങ്ങളെ വിഡ്ഢികളാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. യുഡിഎഫിനും എല്‍ഡിഎഫിനും ഇരട്ട മുഖമാണെന്നും അദ്ദേഹം പരിഹസിച്ചു. മോദിയുടെ പ്രവര്‍ത്തന ഫലമായി ലോക രാജ്യങ്ങളിലെ ഏറ്റവും മികച്ച അഞ്ച് രാജ്യങ്ങളില്‍ ഒന്നായി ഭാരതത്തെ മാറി. 2047 ആകുമ്പോള്‍ ഭാരതം ഒന്നാം സ്ഥാനത്താകും. കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും സാധരണക്കാര്‍ക്കായി ഒന്നും ചെയ്യുന്നില്ല. ഒറ്റ തവണ അവരെ കേരളത്തില്‍ നിന്നും പുറത്താക്കിയാല്‍ പിന്നീടൊരിക്കലും അവര്‍ തിരിച്ചു വരില്ലെന്ന് ഞാന്‍ ഉറപ്പ് പറയുന്നുവെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

Top