CMDRF

‘രാഹുൽ ഗാന്ധി ‘നുണ യന്ത്രം’: അമിത് ഷാ

സൈന്യത്തെ യുവത്വത്തോടെ നിലനിർത്താനാണ് അഗ്നിവീർ പദ്ധതി നടപ്പാക്കിയത്

‘രാഹുൽ ഗാന്ധി ‘നുണ യന്ത്രം’: അമിത് ഷാ
‘രാഹുൽ ഗാന്ധി ‘നുണ യന്ത്രം’: അമിത് ഷാ

ഡൽഹി: രാഹുൽ ഗാന്ധിയെ ‘നുണ യന്ത്രം’ എന്ന് പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹരിയാനയിലെ ബദ്ഷഹ്പുരിലെ ഒരു റാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. കോൺഗ്രസ് നേതാക്കളെല്ലാം അഗ്നിവീർ പദ്ധതിയെ കുറിച്ച് പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

‘കോൺഗ്രസിന്റെ രാഹുൽ നുണ പ്രചരണയന്ത്രമാണ്. പെൻഷനോടുകൂടിയ ജോലി നൽകാൻ സർക്കാർ തയ്യാറാകാത്തതിനാലാണ് അഗ്നിവീർ പദ്ധതി കൊണ്ടുവന്നതെന്ന് അദ്ദേഹം പറയുന്നു. സൈന്യത്തെ യുവത്വത്തോടെ നിലനിർത്താനാണ് അഗ്നിവീർ പദ്ധതി നടപ്പാക്കിയത്. നിങ്ങളാരും അഗ്നിവീർ പദ്ധതിയുടെ ഭാഗമായി മക്കളെ സൈന്യത്തിലേക്ക് അയക്കാൻ മടിക്കരുത്. എല്ലാ അഗ്നിവീറുകൾക്കും പെൻഷനോടുകൂടിയ ജോലി ലഭിക്കും. അഞ്ച് വർഷത്തിനു ശേഷം പെൻഷനോടുകൂടിയ ജോലിയില്ലാത്ത ഒരു അഗ്നിവീർ പോലും ഉണ്ടാകില്ല. അക്കാര്യത്തിൽ ആരും തന്നെ ഭയക്കേണ്ടതില്ല’ അമിത് ഷാ പറഞ്ഞു.

Top