CMDRF

ചേര്‍ച്ചയില്ലാത്ത സ്‌പെയര്‍പാര്‍ട്‌സ് കൊണ്ട് നിര്‍മിച്ച ഓട്ടോറിക്ഷ പോലെ; മഹാവികാസ് അഘാടി സഖ്യത്തെ പരിഹസിച്ച് അമിത്ഷാ

ചേര്‍ച്ചയില്ലാത്ത സ്‌പെയര്‍പാര്‍ട്‌സ് കൊണ്ട് നിര്‍മിച്ച ഓട്ടോറിക്ഷ പോലെ; മഹാവികാസ് അഘാടി സഖ്യത്തെ പരിഹസിച്ച് അമിത്ഷാ
ചേര്‍ച്ചയില്ലാത്ത സ്‌പെയര്‍പാര്‍ട്‌സ് കൊണ്ട് നിര്‍മിച്ച ഓട്ടോറിക്ഷ പോലെ; മഹാവികാസ് അഘാടി സഖ്യത്തെ പരിഹസിച്ച് അമിത്ഷാ

മുംബൈ: മഹാരാഷ്രയിലെ മഹാവികാസ് അഘാടി സഖ്യത്തെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ശിവസേന (യുബിടി), എന്‍.സി.പി, കോണ്‍ഗ്രസ് എന്നിവ ചേര്‍ച്ചയില്ലാത്ത സ്‌പെയര്‍പാര്‍ട്‌സ് കൊണ്ടുള്ള ഓട്ടോറിക്ഷ പോലെയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. മഹാരാഷ്ട്രയിലെ തിരഞ്ഞടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് ഷായുടെ പരാമര്‍ശം. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് മുന്‍ വക്താവ് അശോക് ചവാനും വേദിയില്‍ ഉണ്ടായിരുന്നു.

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള കപട ശിവസേനയും ശരത് പവാറിന്റെ കപട എന്‍സിപിയും അവശേഷിക്കുന്ന കോണ്‍ഗ്രസുമാണ് മഹാരാഷ്ട്രയിലുള്ളത്. ചേര്‍ച്ചയില്ലാത്ത സ്‌പെയര്‍പാര്‍ട്‌സു കൊണ്ട് നിര്‍മിച്ച ഓട്ടോറിക്ഷ പോലെയാണിത്. ഇവര്‍ക്ക് എന്നെങ്കിലും മഹാരാഷ്ട്രയ്ക്കായി നല്ലത് ചെയ്യാന്‍ സാധിക്കുമോ? ഇത്തരം ഓട്ടോറിക്ഷകള്‍ക്ക് ദിശയോ ഭാവിയോ ഇല്ലെന്നും തിരഞ്ഞെടുപ്പിന് ശേഷം സഖ്യം മുങ്ങിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു.

2014-ല്‍ ലോക സമ്പദ് വ്യസ്ഥയില്‍ പതിനൊന്നാമതായിരുന്ന ഇന്ത്യയെ നരേന്ദ്രമോദി അഞ്ചാം സ്ഥാനത്ത് എത്തിച്ചെന്നും മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു. പാക് ഭീകരര്‍ ഇന്ത്യയില്‍ അക്രമണം നടത്തിയപ്പോള്‍ മന്‍മോഹന്‍ സിങ് മൗനം പാലിച്ചെന്നും എന്നാല്‍ നരേന്ദ്രമോദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം കോണ്‍ഗ്രസ് 70 വര്‍ഷം വൈകിപ്പിച്ചതായും ഷാ കുറ്റപ്പെടുത്തി.

Top