ഭോപ്പാല്‍: മധ്യപ്രദേശില്‍ നിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ സത്യപ്രതിജ്ഞ ചെയ്തു. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍കര്‍ മുമ്പാകെയാണ് ജോര്‍ജ് കുര്യന്‍ സത്യപ്രതിജ്ഞ ചെയ്തത്. സംസ്ഥാന ബിജെപിയുടെ ഏറ്റവും മുതിര്‍ന്ന ന്യൂനപക്ഷ മുഖമാണ് ജോര്‍ജ് കുര്യന്‍. മോദി മന്ത്രിസഭയിലെ ഏക ക്രിസ്ത്യന്‍ മന്ത്രി കൂടിയാണ് ജോര്‍ജ് കുര്യന്‍.
രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവന്‍ശ്, ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെ പി നദ്ദ, ബിജെപി കേരള അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ സി കൃഷ്ണകുമാര്‍, അഡ്വ. സുധീര്‍, കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, ജോര്‍ജ് കുര്യന്റെ കുടുബാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടത്തു.