CMDRF

ബംഗാൾ മുഖ്യമന്ത്രി അവരുടെ കടമ മറന്നു: കിരൺ റിജിജു

വിഷയം ഏറെ ഗൗരവകരമാണെന്നും രാഷ്ട്രീയവൽക്കരിക്കരുതെന്നും റിജിജു പറഞ്ഞു.

ബംഗാൾ മുഖ്യമന്ത്രി അവരുടെ കടമ മറന്നു: കിരൺ റിജിജു
ബംഗാൾ മുഖ്യമന്ത്രി അവരുടെ കടമ മറന്നു: കിരൺ റിജിജു

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾക്കുള്ള ശിക്ഷ കഠിനമാക്കുന്ന ‘അപരാജിത’ ബിൽ പാസാക്കിയതിനു പിന്നാലെയാണ് വിമർശനം. പോക്സോ കേസുകളും ബലാത്സംഗ കേസുകളും തീർപ്പാക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കണമെന്ന നിർദേശം പാലിക്കാത്ത ബംഗാൾ മുഖ്യമന്ത്രി അവരുടെ കടമ മറന്നെന്ന് റിജുജു പറയുന്നു.

“പശ്ചിമ ബംഗാൾ മുഖ്യമന്ത്രി, സ്ത്രീകൾക്കും കുട്ടികൾക്കും വേഗത്തിലുള്ള നീതി ലഭ്യമാക്കുക എന്ന അവരുടെ ഏറ്റവും പവിത്രമായ കടമ അവഗണിച്ചതിൽ എനിക്ക് സങ്കടമുണ്ട്. 2021ലെ ഈ കത്തിൽ അതിനായുള്ള നിയമനിർമാണം നടത്തണമെന്ന് വ്യക്തമായി ആവശ്യപ്പെടുന്നുണ്ട്. ബലാത്സംഗം പോലുള്ള ഹീനമായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ 2018ൽ പാർലമെൻ്റ് കർശന നിയമം പാസാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരുകൾ ഉടൻ നടപടിയെടുക്കണം” -കിരൺ റിജിജു എക്സിൽ കുറിച്ചു.

Also Read: ആണ്‍കുട്ടികള്‍ക്ക് ബോധവത്ക്കരണം നല്‍കേണ്ടത് അനിവാര്യം; ബോംബെ ഹൈക്കോടതി

വിഷയം ഏറെ ഗൗരവകരമാണെന്നും രാഷ്ട്രീയവൽക്കരിക്കരുതെന്നും റിജിജു പറഞ്ഞു. ശക്തമായ നിയമങ്ങൾ ആവശ്യമാണ്, എന്നാൽ നടപടികൾ അതിലേറെ പ്രധാനമാണ്. മുഖ്യമന്ത്രിക്ക് കത്തയച്ചപ്പോൾ മാധ്യമങ്ങളിലെല്ലാം അത് വലിയ വാർത്തയായിരുന്നു. എന്നാൽ നടപടി സ്വീകരിക്കുന്നതിൽ പശ്ചിമ ബംഗാൾ സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top