CMDRF

എച്ച്എംടി സന്ദർശനത്തിന് കേന്ദ്രമന്ത്രി കുമാരസ്വാമി ഇന്ന് കളമശ്ശേരിയിൽ

എച്ച്എംടി സന്ദർശനത്തിന് കേന്ദ്രമന്ത്രി കുമാരസ്വാമി ഇന്ന് കളമശ്ശേരിയിൽ
എച്ച്എംടി സന്ദർശനത്തിന് കേന്ദ്രമന്ത്രി കുമാരസ്വാമി ഇന്ന് കളമശ്ശേരിയിൽ

കൊച്ചി: കേന്ദ്ര ഘനവ്യവസായ മന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ഇന്ന് എച്ച്എംടി കളമശ്ശേരി യൂണിറ്റ് സന്ദർശിക്കും. 29 വർഷങ്ങൾക്ക് ശേഷമുള്ള ഒരു കേന്ദ്രമന്ത്രിയുടെ സന്ദർശനത്തിൽ പ്രതീക്ഷയിലാണ് എച്ച്എംടി കളമശ്ശേരി യൂണിറ്റിലെ ജീവനക്കാർ.

കേന്ദ്ര ഘനവ്യവസായ വകുപ്പിന് കീഴിലുള്ള ഏറ്റവും പ്രധാനപ്പെട്ട വൻകിട വ്യവസായമാണ് ബാംഗ്ലൂർ ആസ്ഥാനമായുള്ള എച്ച്എംടി മെഷീൻ ടൂൾസ് ലിമിറ്റഡ്. പാലക്കാടുള്ള ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് ആണ് കേരളത്തിലുള്ള മറ്റൊരു യൂണിറ്റ്. കെ കരുണാകരൻ ഘന വ്യവസായ മന്ത്രിയായത്തിന് ശേഷം ഇപ്പോളാണ് ദക്ഷിണേന്ത്യയിൽ നിന്നും ഘന വ്യവസായ വകുപ്പിന്റ് ചുമതലയുള്ള കാബിനറ്റ് റാങ്കിലുള്ള മന്ത്രി ചുമതല വഹിക്കുന്നത്. 1995ൽ കെ കരുണാകരനാണ് അവസാനമായി എച്ച്എംടിയിൽ സന്ദർശനം നടത്തിയ കേന്ദ്രമന്ത്രി.

ബെംഗളൂരു ആസ്ഥാനമായുള്ള എച്ച്എംടി മെഷീൻ ടൂൾസിനെ പുനരുദ്ധീകരിക്കുമെന്ന് ചുമതല ഏറ്റെടുത്തതിന് പിന്നാലെ കുമാരസ്വാമി പ്രഖ്യാപിച്ചിരുന്നു. പുനരുദ്ധാരണത്തിന് നിർദേശങ്ങൾ സമർപ്പിക്കുവാൻ ടെൻഡർ ക്ഷണിക്കുകയും ചെയ്തിരുന്നു. വളരെ വേഗതയാർന്ന തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് എച്ച്എംടി കളമശ്ശേരി യൂണിറ്റിന്റെ പുരോഗതി വിലയിരുത്തുന്നതിനുമായി കുമാരസ്വാമിയുടെ സന്ദർശനം. 125 സ്ഥിരം ജീവനക്കാരും മുന്നൂറോളം കരാർ ജീവനക്കാരുമാണ് എച്ച്എംടി കളമശ്ശേരിയിലുള്ളത്.

Top