കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്യുന്നു; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നല്‍കി യുഡിഎഫ്

കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്യുന്നു; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നല്‍കി യുഡിഎഫ്
കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്യുന്നു; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നല്‍കി യുഡിഎഫ്

രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്യുന്നുവെന്ന് പരാതി നല്‍കി യുഡിഎഫ്. തിരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍ക്കാണ് യുഡിഎഫ് പരാതി നല്‍കിയത്. ഭാവിയിലെ കേന്ദ്രമന്ത്രിയെന്ന് സ്വയം വിശേഷിപ്പിച്ച് ജനങ്ങളെ സ്വാധീനിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു.

രാജീവ് ചന്ദ്രശേഖറിന്റെത് ചട്ടലംഘനമാണെന്നും നടപടി വേണമെന്നുമാണ് യുഡിഎഫ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നതോടെ തീരമേഖല കേന്ദ്രീകരിച്ചാണ് എന്‍ഡിഎയുടെ വോട്ടുപിടുത്തം. വിജയിപ്പിക്കൂ, വികസനം തരാമെന്ന് ചുരുക്കിപ്പറഞ്ഞാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണം തുടരുന്നത്.

Top