CMDRF

അമ്മയുടെ അന്ത്യകര്‍മ്മങ്ങളില്‍ പോലും പങ്കെടുക്കാന്‍ അനുവദിച്ചില്ല, അവരാണ് തങ്ങളെ ഏകാധിപതികളെന്ന് വിളിക്കുന്നത്; രാജ്നാഥ് സിങ്

ഡല്‍ഹി: കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. അടിയന്തരാവസ്ഥ കാലത്ത് ജയിലിലായിരുന്ന തന്നെ അമ്മയുടെ അന്ത്യകര്‍മ്മങ്ങളില്‍ പോലും പങ്കെടുക്കാന്‍ അനുവദിച്ചില്ലെന്ന് രാജ്നാഥ് സിങ്. അവരാണ് തങ്ങളെ ഏകാധിപതികളെന്ന് വിളിക്കുന്നതെന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു.

‘അടിയന്തരാവസ്ഥ കാലത്ത് എന്റെ അമ്മ മരിച്ചപ്പോള്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനായി പോലും പരോള്‍ അനുവദിച്ചില്ല. എന്നിട്ട് അവര്‍ ഇപ്പോള്‍ ഞങ്ങളെ ഏകാധിപതികളെന്ന് വിളിക്കുന്നു’, രാജ്നാഥ് സിങ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അടിയന്തരാവസ്ഥകാലത്ത് തന്നെ 18 മാസക്കാലം ജയിലില്‍ അടച്ചുവെന്ന് രാജ്നാഥ് സിങ് നേരത്തെ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസിനെതിരെ ആയുധമായി ഇത് ഉപയോഗിച്ചിരുന്നു. അടിയന്തരാവസ്ഥ നിലനിന്ന മാസങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയാത്തതാണെന്നും ഭരണഘടനയ്ക്ക് നേരെ വിപരീതമായ കാര്യങ്ങളാണ് നടന്നതെന്നുമാണ് മോദി ഒരിക്കല്‍ പറഞ്ഞത്.

Top