CMDRF

ഡല്‍ഹിയിലെ കൂട്ടുകാര്‍ ഇവിടെ ശത്രുക്കളാണ്, അവരുടെ ഉദ്ദേശം ശരിയല്ല; സ്മൃതി ഇറാനി

ഡല്‍ഹിയിലെ കൂട്ടുകാര്‍ ഇവിടെ ശത്രുക്കളാണ്, അവരുടെ ഉദ്ദേശം  ശരിയല്ല; സ്മൃതി ഇറാനി
ഡല്‍ഹിയിലെ കൂട്ടുകാര്‍ ഇവിടെ ശത്രുക്കളാണ്, അവരുടെ ഉദ്ദേശം  ശരിയല്ല; സ്മൃതി ഇറാനി

കല്‍പറ്റ: രാഹുല്‍ ഗാന്ധിയേയും ഇന്ത്യ മുന്നണിയേയും പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനെത്തിയതായിരുന്നു സ്മൃതി ഇറാനി. ഡല്‍ഹിയിലെ കൂട്ടുകാര്‍ ഇവിടെ ശത്രുക്കളാണ്. എന്താണിത്? അവരുടെ ഉദ്ദേശം ശരിയല്ല. രാഹുലിന്റെ പ്രാധാനമന്ത്രി സ്ഥാനാര്‍ഥിത്വം ഇന്ത്യ മുന്നണിക്ക് സ്വീകാര്യമല്ലേ? രാഹുല്‍ ഇന്ത്യ മുന്നണിക്ക് സ്വീകാര്യന്‍ അല്ലെ? ആണെങ്കില്‍ വയനാട്ടില്‍ തമ്മില്‍ മത്സരിക്കില്ലല്ലോയെന്ന് അവര്‍ ചോദിച്ചു.

തമിഴ്നാട്ടില്‍ സിപിഐ, സിപിഎം, കോണ്‍ഗ്രസ്, ലീഗ് എല്ലാരും ഒരുമിച്ച് മത്സരിക്കുന്നു. കേരളത്തില്‍ എതിര്‍ മുഖത്ത്. മുസ്ലിംലീഗിന്റെ തൃപ്തി നേടാന്‍ രാഹുല്‍ ഇവിടെ നിലപാടില്‍ വെള്ളം ചേര്‍ക്കുന്നു. രാഹുല്‍ ഗാന്ധിക്ക് അധികാരമോഹമാണ്. പി എഫ് ഐയുമായി ബന്ധം ഉണ്ടാക്കി. കൊളളയടിയാണ് ഇവരുടെ പ്രധാന പരിപാടി. പുല്‍പള്ളി ബാങ്ക് കൊള്ളയടിച്ചു. ഡിസിസി നേതാവ് ഇപ്പോഴും ജയിലില്‍ അല്ലെയെന്നും അവര്‍ ചോദിച്ചു.

Top